Warning | ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: സംസ്ഥാനത്ത് നദികളില്‍ ജലമുയരുന്നു, ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

 
Kerala weather forecast chance of rains today.
Kerala weather forecast chance of rains today.

Representatiional Image Generated by Meta AI

● 9 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്.
● സാധ്യതയുള്ളയിടങ്ങളില്‍നിന്ന് മാറി താമസിക്കണം.
● മലയോരമേഖലകളില്‍ ജാഗ്രത വേണം. 

തിരുവനന്തപുരം: (KVARTHA) തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് (Tamil Nadu) തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ശനിയാഴ്ച ഒന്‍പത് ജില്ലകളില്‍ നിലവില്‍ മഞ്ഞ അലര്‍ട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോരമേഖലകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.

സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മുക്കം, ബാലുശ്ശേരി, തിരുവമ്പാടി, കോഴിക്കോട് നഗരം എന്നിവിടങ്ങളില്‍ രാത്രി തുടങ്ങിയ കനത്ത മഴ തുടരുകയാണ്. എന്നാല്‍ മഴക്കെടുതികള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 12 മണിക്കൂറിനി െ41 മി.മീറ്റര്‍ മഴയാണ് കോഴിക്കോട് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തീരമേഖലയില്‍ കടലേറ്റമുണ്ടെങ്കിലും നിലവില്‍ രൂക്ഷമല്ല. 

അതേസമയം, മഴ കനത്തതോടെ സംസ്ഥാനത്ത് നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ തിരുവനന്തപുരം വാമനപുരം നദിയിലും, കരമന നദിയിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഇരു നദികളുടേയും കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. 

സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലാംമൂട് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ വാമനപുരം നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കരമന നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. 
കേന്ദ്ര ജലകമ്മീഷന്റെ (CWC) വെള്ളൈക്കടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ കരമന നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

#keralaweather #cyclone #floodwarning #india #safety #disasterrelief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia