SWISS-TOWER 24/07/2023

Heavy rain | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ 22 വരെ വ്യാപക മഴയ്ക്ക് സാധ്യത

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ഒക്ടോബര്‍ 20 വ്യാഴാഴ്ച മുതല്‍ 22 വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുമുണ്ട്.

Aster mims 04/11/2022

ഇതിന്റെ ഫലമായാണ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായും (Depression), തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റ് (Cycloic Storm) ആയും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Heavy rain | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ 22 വരെ വ്യാപക മഴയ്ക്ക് സാധ്യത

Keywords: Thiruvananthapuram, News, Kerala, Rain, Alerts, Kerala may get isolated heavy rain till Oct 22.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia