ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: പഴശ്ശി ഡാം തകര്‍ച്ചാ ഭീഷണിയിലാണെന്ന് റിപോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ ഡാമിന്റെ ഷട്ടറുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ഷട്ടറുകള്‍ ഉയര്‍ത്താനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനിടെ കനാലുകളും ഒരു ടണലും തകര്‍ന്നു. മുകളിലെ ചില കമാനങ്ങള്‍ ഒടിഞ്ഞു വീണു. പഴശ്ശി ഉദ്യാനം പൂര്‍ണമായി നശിച്ചു. ഇരിട്ടി നഗരത്തില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം കയറിയിട്ടുണ്ട്. നാട്ടുകാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍കര്‍ തുടങ്ങിയവര്‍ ഡാം സൈറ്റിലുണ്ട്. ഇരിട്ടി വാണിയപ്പാറ പാറയ്ക്കാമലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തെക്കേടത്തു റജിയുടെയും കുറുപ്പുമ്പറമ്പില്‍ സ്കറിയയുടെയും ഭൂമിയിലാണ് ഉരുള്‍പൊട്ടിയത്.
ഇരിട്ടിയിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ദ്രുതകര്‍മസേനയെ വിന്യസിക്കുമെന്നും പഴശി ഡാമിലെ ഷട്ടറിന്റെ തകരാറിനെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summery
Kannur Dam in demolition threat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.