Investigation | വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പെരുമഴയില്‍ നിര്‍ത്തിയ സംഭവം: മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

 


കണ്ണൂര്‍: (www.kvartha.com)  തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ പെരുമഴയത്ത് വിദ്യാര്‍ഥികളെ ബസിനുള്ളില്‍ കയറാന്‍ അനുവദിക്കാതെ ബസ് കൻഡക്ടറും ക്ലീനറും തടഞ്ഞുവെന്ന പരാതിയെകുറിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമീഷൻ ഉത്തവിട്ടു. തലശേരി അസി. പൊലിസ് കമീഷനർ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോർട് സമര്‍പ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.

കഴിഞ്ഞ ഒക്‌ടോബര്‍ 25ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. കോഴിക്കോട്-കണ്ണൂര്‍ റൂടിലോടുന്ന സിഗ്മ ബസിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമീഷൻ സ്വമേധായ അന്വേഷണമാരംഭിച്ചത്.

Investigation | വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പെരുമഴയില്‍ നിര്‍ത്തിയ സംഭവം: മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു


You might also like: 


Keywords:  Kannur, News, Kerala, bus, Students, Human- rights, Rain, Human Rights Commission ordered an investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia