സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്
Oct 29, 2021, 08:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.10.2021) സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെലോ അലേര്‍ടാണ്. മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.
കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറഴ്ച വരെ മീന്‍പിടിത്തത്തിന് വിലക്കേര്‍പെടുത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ ഇടയാക്കിയത്.
Keywords: Thiruvananthapuram, News, Kerala, Rain, Alerts, Heavy rains in Kerala till Sunday; Orange alert in 6 districts
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

