Heavy Rain | സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ് സംസ്ഥാന വ്യാപകമായി മഴ കനക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ചയും മഞ്ഞ ജാഗ്രതയാണ്. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. നിലവില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്കില്ല. ഓഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Keywords: Thiruvananthapuram, News, Kerala, Rain, Alerts, Heavy rain will continue for the next four days in Kerala.