Landslide | കനത്ത മഴ; മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍, ഒരാളെ കാണാതായി
Nov 12, 2022, 19:49 IST
തൊടുപുഴ: (www.kvartha.com) കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. കുണ്ടളയില്‍ ട്രാവലറിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘം അപകടത്തില്‍പെട്ടു.
അപകടത്തില്‍വടകര സ്വദേശി രൂപേഷിനെ (40) കാണാതായി. ബാക്കി 10 പേര്‍ സുരക്ഷിതരാണെന്നാണ് വിവരം. റോഡില്‍നിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലര്‍ വീണത്. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അതേസമയം, മൂന്നാറില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്തമഴ തുടരുകയാണ്.
Keywords: News, Kerala, Missing, Munnar, Accident, Rain, Landslide, Heavy rain; Landslides at two places in Munnar, one missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.