സൗദിയില്‍ ശക്തമായ കാറ്റും മഴയും; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


റിയാദ്: (www.kvartha.com 29.10.2019) സൗദിയില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പട്ടണമായ ഹഫറുല്‍ ബാതിനിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സൗദിയില്‍ അരമണിക്കൂറിലേറെ നീണ്ട ശക്തമായ കാറ്റും മഴയും ഉണ്ടായത്. ദുരിതത്തെ തുടര്‍ന്ന് മഴവെള്ളപ്രവാഹമുണ്ടാകുകയും വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു.

വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരസ്യേബാര്‍ഡുകളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. ഉയര്‍ന്ന പ്രസരണശേഷിയുള്ള വലിയ ഇലക്ട്രിക് ടവറുകളും നിലംപൊത്തിയതായുമാണ് റിപ്പോര്‍ട്ട്. പട്ടണത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലെ വലിയ പാര്‍ക്കിങ് കുടകള്‍ തകര്‍ന്നുവീണു.

സൗദിയില്‍ ശക്തമായ കാറ്റും മഴയും; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. 43 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഴക്കെടുതികളില്‍ ഏഴുപേര്‍ മരിച്ചതെന്നും 11 പേര്‍ക്ക് ഗുരുതര പരിക്കേറ്റതെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. 1176 എമര്‍ജന്‍സി ഫോണ്‍വിളികളാണ് സഹായം തേടിയതെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Riyadh, News, Gulf, World, Death, Injured, Rain, House, Electricity, Vehicles, Heavy rain in Saudi; 7 people killed and 11 injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia