ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 


മസ്‌ക്കത്ത്: (www.kvartha.com 16.01.2020) ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരവെ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത് അടക്കം ഒമാെന്റ വിവിധ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്. മസ്‌കത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ താപനില താഴ്ന്നതിനെ തുടര്‍ന്ന് കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. മഴ വെള്ളിയാഴ്ചയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മഴ വീണ്ടും പെയ്തു തുടങ്ങിയത്. മസ്‌കത്തിന് പുറമെ മുസന്ദം, ബാത്തിന, ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, ഹജര്‍ പര്‍വത നിരകളുടെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ മസ്‌ക്കത്ത് മേഖലകളില്‍ തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മസ്‌കത്ത് നഗരത്തിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Muscat, News, Gulf, World, Rain, Atmosphere, Heavy rain in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia