വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; ഉരുള്‍:പൊട്ടല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; ഉരുള്‍:പൊട്ടല്‍
കണ്ണൂര്‍: വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ്‌ റിപോര്‍ട്ട്.

ഇരിട്ടി വാണിയപ്പാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം തകര്‍ന്ന് കാറും ബൈക്കും ഒലിച്ചു പോയി. അപകടത്തില്‍പെട്ട അഞ്ചുപേരെ രക്ഷപെടുത്തി. കോഴിക്കോട് പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ട് വീടുകള്‍ തകര്‍ന്നു. ഇരിട്ടി വള്ളിത്തോട് വാഴയില്‍ എംപി പാലമാണ് പൂര്‍ണമായും ഒലിച്ചു പോയത്. 

അഞ്ചുപേരെ രക്ഷപെടുത്തിയ ശേഷവും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ് ഉരുപ്പുംകുറ്റിയില്‍ കുണ്ടൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലവും വെള്ളത്തില്‍ ഒലിച്ചുപോയി.പഴശി ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറക്കാന്‍ കഴിയാത്തതിനാല്‍ ജലനിരപ്പ് ഇപ്പോഴും അപകടകരമായി ഉയരുകയാണ്. 

കോഴിക്കോട് പുല്ലുരാംപാറയ്ക്കു സമീപം കൊടയ്ക്കാട്ടുപാറയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എട്ടു വീടുകള്‍ തകര്‍ന്നു. മുപ്പതോളം വീടുകള്‍ക്ക് കേടുപറ്റി. വ്യാപകമായി കൃഷിനശിച്ചു. മൂന്നുതവണ ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ പറയുന്നു. കൂറ്റന്‍മരങ്ങള്‍ കടപുഴകി വീണ്ടു. വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്‌.

English Summery
Heavy rain in Northern Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia