മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി
കോഴിക്കോട്: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരിട്ടി വള്ളിത്തോടില്‍ ഒരു കുട്ടി വെള്ളക്കെട്ടില്‍ വീണ്‌ മരിച്ചു. കുന്നോത്ത് ബാപ്പൂട്ടിയുടെ മകന്‍ അക്ഷയ് ആണ്‌ മരിച്ചത്.

ഇതിനിടെ ഉരുള്‍പൊട്ടലില്‍ കാണാതായ ആനക്കാംപൊയില്‍ ചെറുശേരിയില്‍ തുണ്ടത്തില്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ജോസഫിന്റെ ചെറുമകന്‍ മൂന്നരവയസുകാരന്‍ അമലിന്റെ മൃതദേഹമാണ് ഇന്നലെ രാത്രി ആദ്യം കണ്ടെത്തിയത്. 

ഇന്നലെ കാണാതായ കോടഞ്ചേരി മഞ്ഞുവയല്‍ പാലത്തൊടുകയില്‍ ഗോപാലന്റെ മൃതദേഹം രാവിലെയാണ് കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച പുത്തന്‍പുരയില്‍ വര്‍ക്കിയും മരിച്ചു. ഇവിടെനിന്ന് കാണാതായ മൂന്നു പേര്‍ക്കായാണ് തിരച്ചില്‍ ഊര്‍ജ്ജിതമായിരിക്കുന്നത്.

English Summery
Heavy rain: Death toll increased to six
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia