മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി; നാല് വീടുകള്‍ക്ക് കേടുപാട്

 


ADVERTISEMENT

പാറശാല: (www.kvartha.com 15.05.2020) മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറിയതിനെ തുടര്‍ന്ന് നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരശുവയ്ക്കലില്‍ കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സംഭവം. പരശുവയ്ക്കല്‍ സ്വദേശി വത്സല, സതീഷ്, അംബി, ജയന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായത്. വീടിന് സമീപം സ്‌ഫോടകശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിലേക്ക് താഴ്ന്ന് പോകുന്നതായി കണ്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. സമീപത്തെ പറമ്പിലെ വലിയ മരങ്ങള്‍ വിണ്ട് കീറുകയും അടുത്ത വീടുകളുടെ ചുവരുകള്‍ പൊട്ടുകയും ചെയ്തു.

സതീഷിന്റെ വീടിന്റെ അടുക്കളയുടെ ചുവര്‍ തുരന്ന് തറയിലെ ടൈല്‍സുകള്‍ പൊട്ടുകയും വയറിങ് കത്തുകയും ചെയ്ത നിലയിലാണ്. വീട്ടിലുണ്ടായിരുന്നവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുന്നത് പോലെ അനുഭവപ്പെട്ടു. വീടിന്റെ ജനല്‍ ചില്ലുകളും അടുക്കളയിലെ കോണ്‍ക്രീറ്റും പൊട്ടി. വൈദ്യുതിവ്യതിയാനം മൂലം പരശുവയ്ക്കല്‍ പ്രദേശത്തെ ഒട്ടേറെ വീടുകളിലെ ടിവിയടക്കമുള്ള വൈദ്യുതോപകരണങ്ങള്‍ തകരാറിലായി.

മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി; നാല് വീടുകള്‍ക്ക് കേടുപാട്

Keywords:  News, Kerala, Rain, House, thunderstorm, Damage, Parassala, heavy rain and thunderstorm 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia