കനത്ത മഴ: അസമിൽ നാലുലക്ഷം പേർ വെള്ളത്തിൽ

 


കനത്ത മഴ: അസമിൽ നാലുലക്ഷം പേർ വെള്ളത്തിൽ
രാൻ ഗിയ (അസം): അസമിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ നാലുലക്ഷം പേർക്ക് വീടുകൾ നഷ്ടമായി. 13 ജില്ലകളേയാണ് കനത്തമഴ ഏറ്റവും ശക്തമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടാകുന്ന മൂന്നാമത്തെ വെള്ളപ്പൊക്കമാണ് ഇത്. പുത്തിമാരി നദി കരകവിഞ്ഞൊഴുകുന്നതിനാൽ 150 വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. വംശീയ കലാപമേൽപ്പിച്ച മുറിവുകളിൽ നിന്നും കരകയറാൻ തുടങ്ങിയ അസം ജനതയ്ക്ക് മേൽ പ്രകൃതിയേൽപ്പിക്കുന്ന പ്രഹരം താങ്ങാനാകാത്തതാണ്. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ ദുരിതമനുഭവിക്കുന്നവർക്ക് തക്കതായ നഷ്ടപരിഹാരം നൽകാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.

SUMMERY: Rangiya, Assam: Even before lakhs of people in Assam, displaced due to floods, could return home, another four lakh people have been affected in a fresh wave of floods in the state. A third wave of floods has hit Assam this monsoon season, affecting 13 districts.

keywords: National, Assam, Flood, Heavy rain, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia