ഡല്‍ഹിയില്‍ കനത്ത മഴ: ഒരാള്‍ മരിച്ചു

 


ഡല്‍ഹിയില്‍ കനത്ത മഴ: ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: 2012ലെ ഏറ്റവും ശക്തമായ മഴയ്ക്ക് ബുധനാഴ്ച ഡല്‍ഹി സാക്ഷിയായി. ദിവസങ്ങളായി തുടരുന്ന മഴ ഡല്‍ഹിയുടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെ വെള്ളത്തിലാക്കി. റെയില്‍-റോഡ് ഗതാഗതങ്ങള്‍ തടസപ്പെട്ടു.

ഇതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന്‌ ഒരു ബാലന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മെട്രോ സ്റ്റേഷനുസമീപം തിലക് നഗറിലാണ്‌ അപകടമുണ്ടായത്. കനത്തമഴയില്‍ വന്‍ നാശനഷ്ടങ്ങളാണ്‌ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 59.9 മില്ലി മീറ്റര്‍ മഴയാണ്‌ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പലയിടത്തും വൈദ്യുതി, ശുദ്ധജല വിതരണം തടസപ്പെട്ടു.

SUMMERY: New Delhi: Delhi was on Wednesday lashed by highest rainfall in a single day this monsoon season, which claimed a life, flooded the roads and gave a harrowing time to commuters due to traffic snarls.

Key Words: National, Obituary, New Delhi, Rain fall, Strong rain, Monsoon season, flood, Traffic jam, Electricity, Drinking water, Wall collapse, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia