തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി, 4 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

 


ചെന്നൈ: (www.kvartha.com 08.11.2021) കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. 

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ചെന്നൈ ഉള്‍പെടെ 12 ജില്ലകളെ മഴ ബാധിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ എല്ലാ മന്ത്രിമാരോടും ഡിഎംകെ എംപിമാരോടും എംഎല്‍എമാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു. 

തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി, 4 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓവര്‍ടൈം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഞായറാഴ്ച ഉച്ച വരെ 44 പുനരധിവാസ കേന്ദ്രങ്ങളിലായി 50,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015ന് ശേഷം നഗരത്തില്‍ പെയ്ത ശക്തമായ മഴയാണിത്. 24 മണിക്കൂറിനിടെ 41 ശതമാനം അധിക മഴയാണ് തമിഴ്‌നാട്ടില്‍ ലഭിച്ചത്.

Keywords: Chennai, News, National, School, Holidays, Rain, Chief Minister, Chennai rain: Schools shut in 4 districts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia