Rain Alerts | കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പെടെ 6 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത, ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് 

 
Chance of heavy rain in the Kerala state today; Orange alert in 6 districts, Weather, Rain, News, National, New Delhi, IMD, Kerala
Chance of heavy rain in the Kerala state today; Orange alert in 6 districts, Weather, Rain, News, National, New Delhi, IMD, Kerala


ഞായറാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.

കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ ചുവപ്പ് ജാഗ്രത.

ഒഡീഷയില്‍ ഓറന്‍ജ് ജാഗ്രത.

കേരളതീരത്ത് മീന്‍പിടുത്തത്തിന് വിലക്ക്.

ന്യൂഡെല്‍ഹി: (KVARTHA) കേരളത്തില്‍ ശനിയാഴ്ച (22.06.2024) അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലകളിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ഞായറാഴ്ച (23.06.2024) കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച ചുവപ്പ് ജാഗ്രതയാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പെടുത്തിയിട്ടുണ്ട്. 

പശ്ചിമ ബംഗാള്‍, സികിം, അസം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ജൂണ്‍ 24-ന് പശ്ചിമ ബംഗാളിലും സികിമിലും ജൂണ്‍ 22 ന് നാഗാലാന്‍ഡ്, മണിപുര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ 22 ശനിയാഴ്ച കേരളം കൂടാതെ, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്‍ഡ്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുവപ്പ് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ ഒഡീഷയില്‍ ഓറന്‍ജ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യുപിയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ മേഖലയില്‍ ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു.

ഗുജറാത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജൂണ്‍ 25-നകം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ അന്തരീക്ഷമാണെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia