ബെംഗ്ളൂറില്‍ ബഹുനില പാര്‍പിട സമുച്ചയം ചെരിഞ്ഞു, താമസക്കാരെ ഒഴിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളൂറു: (www.kvartha.com 13.10.2021) കനത്ത മഴ തുടരുന്ന ബെംഗ്ളൂറു കമല നഗറിലെ ബഹുനില പാര്‍പിട സമുച്ചയം ചെരിഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് നാലുനില കെട്ടിടം ചെരിഞ്ഞത്. വിവരമറിഞ്ഞയുടന്‍ അധികൃതര്‍ എത്തി രാത്രി തന്നെ താമസക്കാരെ ഒഴിപ്പിച്ചു. അതേസമയം ഉടന്‍ തന്നെ കെട്ടിടം പൊളിച്ചുമാറ്റാണ് തീരുമാനം. 

കെട്ടിടത്തിന്റെ ഫൗന്‍ഡേഷന്റെ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചെരിയാന്‍ ഇടയാക്കിയതെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. കെട്ടിടം ചെരിയുന്നുവെന്ന പരാതി രാത്രിയോടെയാണ് താമസക്കാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവില്‍ അറിയിച്ചത്. കെട്ടിടത്തില്‍ താമസിക്കുന്നവരെ മാറ്റിയതായി ബെംഗ്ളൂറു മഹാനഗര പാലിക അറിയിച്ചു. ഇവിടുന്ന് ഒഴിപ്പിച്ചവര്‍ക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. 

ബെംഗ്ളൂറില്‍ ബഹുനില പാര്‍പിട സമുച്ചയം ചെരിഞ്ഞു, താമസക്കാരെ ഒഴിപ്പിച്ചു

കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്ക് സമീപം കസ്തൂരിനഗര്‍ ഡോക്ടേര്‍സ് ലേഔടില്‍ അഞ്ചുനില അപാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്ന് വീണിരുന്നു. കെട്ടിടം തകരും മുമ്പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. 

Keywords:  Bangalore, News, National, Rain, Building Collapse, Complaint, Demolished, Bengaluru Building Tilts, Evacuated, Will Be Demolished
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia