Floods | കാസിരംഗ ദേശീയ ഉദ്യാനത്തില്‍ വെള്ളപ്പൊക്കം; 6 അപൂര്‍വയിനത്തില്‍പെട്ട കാണ്ടാമൃഗങ്ങളുടെയും 130 വന്യജീവികളുടെയും ജീവന്‍ അപഹരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
97 വന്യജീവികളെ രക്ഷിച്ചതായി ദേശീയ പാര്‍ക് അധികൃതര്‍.
ലോകത്തില്‍ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള ദേശീയ പാര്‍കാണ് കാസിരംഗ.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 5 ദിവസവും ശക്തമായ മഴക്ക് സാധ്യത.
കാസിരംഗ: (KVARTHA) വടക്കു-കിഴക്കന്‍ ഇന്‍ഡ്യയിലെ അസമില്‍ (Assam) കാസിരംഗ ദേശീയ ഉദ്യാനത്തിലുണ്ടായ (Kaziranga National Park) പ്രളയത്തില്‍ (Floods) ആറ് അപൂര്‍വയിനത്തില്‍പെട്ട കാണ്ടാമൃഗങ്ങള്‍ക്കും (Rare Rhinos) 130 വന്യജീവികള്‍ക്കും (Animals) ജീവന്‍ നഷ്ടപ്പെട്ടതായി അധികൃതര്‍. ലോകത്തില്‍ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള ദേശീയ പാര്‍കാണ് കാസിരംഗയിലേത്.
117 ഹോഗ് മാനുകള്‍ (Hog Deer), 2 സാമ്പാര്‍ മാന്‍ (Sambar Deer), ഒരു കുരങ്ങന്‍ (Monkey), ഒരു നീര്‍നായ (Waterbuck) എന്നിവയാണ് വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ട മറ്റു മൃഗങ്ങള്‍. ചത്ത വന്യജീവികളില്‍ ബഹുഭൂരിപക്ഷവും മുങ്ങിമരിച്ചതാണെന്ന് ബിബിസി റിപോര്‍ട് ചെയ്തു.
വെള്ളപ്പൊക്കത്തില്‍ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാര്‍ക് അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. 25ഓളം ജീവികള്‍ക്ക് ചികിത്സ നല്‍കുകയാണെന്നും ശേഷിച്ചവയെ ചികിത്സ നല്‍കി തിരികെ അയച്ചതായും പാര്‍ക് അധികൃതര്‍ വിശദമാക്കുന്നത്. നേരത്തെ 2017ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ തട്ടിയും 350 വന്യജീവികളാണ് കൊല്ലപ്പെട്ടത്.
അതിനിടെ, വെള്ളപ്പൊക്കത്തില്‍ അസമില്‍ ആകെ മരണസംഖ്യ 72 ആയി ഉയര്‍ന്നു. അടുത്ത കാലങ്ങളിലുണ്ടായതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് അസമിലുണ്ടായിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ കര്‍സിംഗയില്‍ മണ്ണിടിച്ചില്‍ കാരണം പ്രധാനപാതകള്‍ അടച്ചു. ഉത്തരാഖണ്ഡില്‍ പ്രളയം രൂക്ഷമായ ചമ്പാവത് മേഖലയില്‍ നിന്നും നാനൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയില്‍ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
