ചൈനയില്‍ ചുഴലിക്കാറ്റിലും പേമാരിയിലും അഞ്ച് മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചൈനയില്‍ ചുഴലിക്കാറ്റിലും പേമാരിയിലും അഞ്ച് മരണം
ബീജിംഗ്: കിഴക്കന്‍ ചൈനയിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും അഞ്ച് പേര്‍ മരിച്ചു. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

സീജിയാംഗ് പ്രവിശ്യയിലാണ്‌ ചുഴലിക്കാറ്റ് ആദ്യമെത്തിയത്. കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ്‌. ചൈനയുടെ വാണിജ്യനഗരമായ ഷാങ്ഹായില്‍ ചുഴലിക്കാറ്റ് വന്‍ നാശമാണ്‌ വിതച്ചത്. രണ്ട് ലക്ഷം ജനങ്ങളെ ഷാങ്ഹായില്‍ നിന്നും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. ഇവിടെനിന്നും രണ്ട് മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. 

ഹായ്കൂയ് എന്ന്‌ പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ചൈനയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ്‌. കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ്‌ സോള, ഡം റി എന്നീ ചുഴലിക്കാറ്റുകള്‍ ചൈനയില്‍ നാശം വിതച്ചത്.

English Summery
Beijing: Five people were killed and several injured as typhoon Haikui continued to wreak havoc in eastern China, forcing millions to evacuate the region.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia