ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയുണ്ടായ കൊടുങ്കാറ്റില്‍ 13 പേര് കൊല്ലപ്പെട്ടു. യുപിയുടെ കിഴക്കന്‍ ഭാഗങ്ങളിലാണ് കാറ്റു വീശിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സോനഭദ്ര, മിര്‍സാപൂര്‍, ഭദോഹി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് മരിച്ചത്. കാറ്റില്‍ നിരവധി കുടിലുകള്‍ തകര്‍ന്നു.
നിരവധി കന്നുകാലികള്‍ കാറ്റില്‍ ചത്തൊടുങ്ങിയതായും അധികൃതര്‍ അറിയിച്ചു. സോനഭദ്ര ജില്ലയിലെ ചപ്ക, സോഹാദ്വല്, നാക്പൂര്, ദോറിയ തുടങ്ങിയ സ്ഥലങ്ങളിലെ വളര്‍ത്തുമൃഗങ്ങളാണ് ചത്തത്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. റോഡുകളിലേയ്ക്ക് വന്‍ മരങ്ങള്‍ കടപുഴകി വീണിരിക്കുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
മാമ്പഴ സീസണായതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായി. കാറ്റില്‍ വിളകള്‍ പൂര്‍ണ്ണമായും നശിച്ചു. അതേസമയം സംസ്ഥാനത്ത് മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയും മിന്നലും ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
SUMMARY: Lucknow: As many as 13 people were killed and several injured in a storm that hit eastern parts of Uttar Pradesh late Sunday, officials said.
Keywords: Uttar Pradesh, Storm, Killed
നിരവധി കന്നുകാലികള്‍ കാറ്റില്‍ ചത്തൊടുങ്ങിയതായും അധികൃതര്‍ അറിയിച്ചു. സോനഭദ്ര ജില്ലയിലെ ചപ്ക, സോഹാദ്വല്, നാക്പൂര്, ദോറിയ തുടങ്ങിയ സ്ഥലങ്ങളിലെ വളര്‍ത്തുമൃഗങ്ങളാണ് ചത്തത്.

മാമ്പഴ സീസണായതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായി. കാറ്റില്‍ വിളകള്‍ പൂര്‍ണ്ണമായും നശിച്ചു. അതേസമയം സംസ്ഥാനത്ത് മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയും മിന്നലും ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
SUMMARY: Lucknow: As many as 13 people were killed and several injured in a storm that hit eastern parts of Uttar Pradesh late Sunday, officials said.
Keywords: Uttar Pradesh, Storm, Killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.