പഴക്കാലം വരവായി; മഴനിഴല്‍ മറയൂരില്‍ മരങ്ങള്‍ പൂത്തുലഞ്ഞു

 


ഇടുക്കി: (www.kvartha.com 02/02/2015) കേരളത്തിലെ പഴങ്ങളുടെ കലവറയായമറയൂര്‍ മലനിരകളില്‍സമൃദ്ധമായ വേനല്‍ പഴക്കാലത്തിന്റെ വരവറിയിച്ച്വേനല്‍ പഴങ്ങളുടെ മരങ്ങള്‍ പൂത്തുലഞ്ഞു. കോടമഞ്ഞു പുതച്ച് നില്ക്കൂന്ന മലനിരകളില്‍ ഇല കൊഴിഞ്ഞ മരങ്ങള്‍ അടി മുടി പൂവണിഞ്ഞു നില്‍ക്കൂന്നത് ചേതോഹര കാഴ്ച.

പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവായ മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍  കീഴാന്തൂര്‍  പെരൂമല പ്രദേശങ്ങളിലാണ് പഴ ചെടികള്‍പൂത്ത് തോട്ടങ്ങള്‍ പൂപാടങ്ങളായിരിക്കുന്നത്. ഡിസംബര്‍അവസാനത്തോടെയാണ് മരങ്ങള്‍ ഇലകൊഴിഞ്ഞ് പൂവിടാന്‍ ആരംഭിക്കൂന്നത്ഏപ്രില്‍ അവസാനത്തോടെ ആരംഭിച്ച മേയ് ജൂണ്‍ മാസങ്ങളില്‍വിളവെടുക്കൂന്ന പ്ലംപിച്ചീസ് തുടങ്ങിയ പഴങ്ങളുടെ മരങ്ങളാണ് നിറയെ പൂവിട്ടിരിക്കൂന്നത്. പ്ലംസ് ചെടിയില്‍ വെള്ള പൂവും പീച്ച് ചെടിയില്‍ പിങ്കു നിറത്തിലുള്ള പൂവുകളുമാണ്വിരിയുന്നത്.രണ്ടു വര്‍ഷത്തെ ക്രമം തെറ്റിയ കാലാവസ്ഥയ്ക്ക് ശേഷം മറയൂര്‍ മലനിരകളില്‍ സന്തുലിതമായ പഴയ കാലാവസ്ഥയാണ് ഈ വര്‍ഷം അനൂഭവപെട്ടത്. അതിനാല്‍വേനല്‍ പഴത്തിന്റെ മരങ്ങള്‍ അടിമുടി പൂത്തിരിക്കൂകയാണ്. മികച്ച വിളവും പ്രതീക്ഷിക്കൂന്നതായി പെരൂമലയിലെ പിച്ചീസ് തോട്ടം ഉടമ റെജി മോന്‍പറയുന്നു.

പഴക്കാലം വരവായി; മഴനിഴല്‍ മറയൂരില്‍ മരങ്ങള്‍ പൂത്തുലഞ്ഞു
കാര്‍ഷിക വൃത്തിയ്ക്ക് ഏറ്റവും അനൂയോജ്യമായ കാലാവസ്ഥയാണ് മറയൂര്‍ തടത്തില്‍ഈ വര്‍ഷം അനൂഭവപെട്ടത്.സമുദ്ര നിരപ്പില്‍ നിന്നൂം 4000 അടിഉയരത്തിലുള്ള പ്രദേശമായമറയൂര്‍ ഏതു കൃഷിക്കൂം അനൂയോജ്യമായ കാര്‍ഷികമേഖലയാണ്. മലനിരകളാല്‍ ചുറ്റപെട്ടുകിടക്കൂന്നതിനാല്‍ഇവിടം മഴനിഴല്‍ പ്രദേശമായി മാറി.കേരളത്തില്‍ മഴ തിമിര്‍ത്തു പെയ്യൂന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ മറയൂരില്‍ കാറ്റ് മാത്രം വീശീയടിച്ചു കൊണ്ടിരിക്കൂംചുറ്റൂമുള്ള മലനിരകള്‍ മഴയെ തടഞ്ഞു നിര്‍ത്തുമ്പോള്‍ മല മൂകളില്‍ മാത്രമാകൂം മഴ. പിന്നെ കോടമഞ്ഞു വരും. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഇത്തരം കാലാവസ്ഥ ആയതിനാല്‍ മറയൂര്‍ തടത്തില്‍ വിളയുന്ന ഏതു വിളകള്‍ക്കൂം അധികരൂചി ലഭിക്കൂംകേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക പ്രദേശവും മറയൂര്‍ മല നിരകളിലെ കാന്തല്ലൂരാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Season, Rain, Flowers. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia