Warning | വെള്ളാർമല സ്കൂളിലെ കുട്ടികൾ തയാറാക്കിയ 'വെള്ളാരങ്കല്ലുകൾ' മാഗസനിലെ കഥയിൽ പറഞ്ഞത് ഉരുൾപൊട്ടലിൻ്റെ സൂചനകളോ?
ഗാഡ്ഗിലും കസ്തൂരിരംഗനും മറ്റു ജിയോളജിസ്റ്റുകളും, കമ്മീഷനുകളും എല്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥാനിരീക്ഷകർ അറിയിക്കുന്നുണ്ട്. എന്നാൽ ആരും അതിന് പുല്ല് വില പോലും കല്പിക്കുന്നില്ല
മിന്റു തൊടുപുഴ
(KVARTHA) മുന്നറിയിപ്പുകൾ വന്നു കൊണ്ടിരിക്കും. എന്തുകൊണ്ട് പിന്നെ അവിടെ നിന്നു മക്കളേ ആയിരം ചോദ്യങ്ങൾ ഇങ്ങനെ ഒരിത്തിരിയുന്നു. എത്ര മുന്നറിയിപ്പുകൾ വന്നാലും നമ്മൾ ശ്രദ്ധിക്കില്ല എന്നതാണ് സത്യം. വയനാട് ഉരുൾപൊട്ടൽ മനുഷ്യ മനസാക്ഷിയെ മുഴുവൻ ഞെട്ടിച്ച സംഭവം ആയിരുന്നു. അതിൽ ഇപ്പോഴും പലരും മുക്തരായിട്ടില്ല എന്നതാണ് സത്യം. ഇതിനിടയിൽ വെള്ളാർമല സ്കൂളിലെ കുട്ടികൾ തയാറാക്കിയ 'വെള്ളാരങ്കല്ലുകൾ' എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണ് ഭാവിയിലെ ദുരന്തത്തെക്കുറിച്ച് പരാമർശമുള്ളതുപോലെയുള്ള വരികൾ കാണപ്പെട്ടത്. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
വെള്ളാർമല സ്കൂളിലെ കുട്ടികൾ തയാറാക്കിയ 'വെള്ളാരങ്കല്ലുകൾ' എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിൽ ഭാവിയിലെ ദുരന്തത്തെക്കുറിച്ചാണ് പരാമർശമുള്ളത്. കൈറ്റ് സിഇഒ കെ അൻവർ സാദത്ത് സമൂഹമാധ്യമത്തിൽ ഈ കഥയെ പരാമർശിച്ച് കുറുപ്പ് പങ്കുവെച്ചു: 'അനശ്വരക്ക് പേടിയുണ്ടായിരുന്നു. മാത്രമല്ല നല്ല ആഴമുണ്ടായിരുന്നു. മഴയായതിനാൽ വെള്ളം കലങ്ങി തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്.
ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു, 'നിങ്ങൾ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളേ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെ നിന്ന് ഓടി പൊയ്ക്കോളൂ'. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെ നിന്നും പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെങ്കിലും അവിടെ നിന്ന് കുട്ടികൾ ഓടാൻ തുടങ്ങി'.
ഇങ്ങനെ പോകുന്നു. മാഗസിനിലെ പരാമർശങ്ങൾ. എത്ര നേരത്തെ മഴമുന്നറിയിപ്പ് കൊടുത്തിട്ടും ഒരു കാര്യവും ഇല്ല. ആരും അത് അനുസരിക്കില്ല. 'കാരണം അവർ പറയുന്നത്, ഞങ്ങൾ ഇത്ര കാലവും അദ്ധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം ഇട്ടേച്ച് ഞങ്ങൾ പോവില്ല എന്ന്' 2018 ലെ പ്രളയ സമയത്ത് കണ്ടതാണ്. എന്നിട്ടും എല്ലാം നഷ്ടമായില്ലേ?. വടക്കെ ഇന്ത്യയിൽ, ഇവിടെ ഉള്ളത് പോലെ വീടോ, സ്വത്തുവകകളോ അവർക്കില്ല.. കന്നുകാലികൾ മാത്രമേ കാണൂ. മിക്കവരുടേയും വീടുകൾ ചെറിയ കൂടാരങ്ങളോ, ടാർപോളിൻ വലിച്ച് കെട്ടിയവയോ ആവും. അവര് വേഗം തന്നെ മാറും. ഇതാണ് സത്യം.
പിന്നെ ഇവിടുത്തെ കാര്യം എന്ന് പറയുന്നത് ആര് മുന്നറിയിപ്പ് തന്നാലും ആരും അതിന് വേണ്ട നടപടികൾ എടുക്കില്ല എന്നതാണ്. അഥവാ ഒഴിഞ്ഞു പോകാൻ പറഞ്ഞാലും ആളുകൾ പോകാൻ മടികാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാൾ കുറിച്ച ഒരു അഭിപ്രായം ഇങ്ങനെയായിരുന്നു: 'ഇന്നലെ രക്ഷപ്പെട്ടു വന്ന് ഒരു സ്ത്രീ പറഞ്ഞതാണ്. അവരുടെ കൂടെയുണ്ടായിരുന്ന ഒരു സംഘം ചെറുപ്പക്കാർ അവിടെ നിന്നും പോകാതെ നിന്നിരുന്നു. ഞങ്ങൾ കുറച്ചു പേർ ഓടിരക്ഷപ്പെട്ടു. അപ്പോഴേയ്ക്കും രണ്ടാമത്തെ പ്രാവശ്യം ഉരുൾപൊട്ടൽ ഉണ്ടായി. പിന്നെ അവരെ കണ്ടിട്ടില്ല. അവരുടെ ഒരു വിവരവുമില്ല'.
ഗാഡ്ഗിലും കസ്തൂരിരംഗനും മറ്റു ജിയോളജിസ്റ്റുകളും, കമ്മീഷനുകളും എല്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥാനിരീക്ഷകർ അറിയിക്കുന്നുണ്ട്. എന്നാൽ ആരും അതിന് പുല്ല് വില പോലും കല്പിക്കുന്നില്ല. സർക്കാർ ചെയ്യുന്നതേയില്ല. എന്നാൽ കേരളമല്ലാത്ത മറ്റ് സംസ്ഥാനങ്ങൾ അവ വിലക്കെടുക്കുന്നുണ്ട്. ഈയിടെയുണ്ടായ മുന്നറിയിപ്പ് പ്രകാരം ഒഡീഷയിലും മറ്റ് സംസ്ഥാനങ്ങളിലും വളരെ കുറഞ്ഞ സമയം കൊണ്ട് ആളുകളേ ഒഴിപ്പിച്ചു. പലയിടത്തും അങ്ങനെ എത്രയെത്ര ആളുകൾ രക്ഷപ്പെട്ടുവരുന്നു.
ഇവിടെ ചാനൽ വഴിയും പത്രങ്ങൾ വഴിയും അന്യോന്യം തല്ലു കൂടുന്ന കാഴ്ചയാണ് കാണുന്നത്. ശരിക്കും ഇതൊക്കെയാണ് ഈ നാടിൻ്റെ ശാപവും. ഇന്നും മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങളിൽ ഒരു ചലനവും ഇവിടെ ഉണ്ടാക്കാൻ കഴിയാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ്. കുട്ടിയുടെ മനസ്സിൽ പുഴയെ പറ്റി പരിചയമില്ലാത്തവർ ഇറങ്ങി അപകടത്തിൽ പെടേണ്ട എന്ന മുന്നറിയിപ്പാണ് കഥയിൽ ഉള്ളത്. മലയുടെ മുകളിൽ മഴ പെയ്താൽ സകലതും കൊണ്ട് പുഴ ഒഴുകിവരും. ഇത് അറിയുന്നവർ മുന്നറിയിപ്പ് കൊടുക്കാറുണ്ട്. ഇപ്പോൾ നമ്മൾ കുട്ടിയുടെ ഭാവനയെ എത് രീതിയിലും വ്യാഖ്യാനിക്കാം. അറിയാവുന്നത് ആ കുട്ടിക്ക് മാത്രം.