Ambulance | ഉരുൾപൊട്ടൽ ദുരന്തം: ചൂരൽമലയിൽ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം; കാരണമുണ്ട്!


ഫയര്‍എഞ്ചിന്‍ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ രണ്ടെണ്ണവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്
കൽപറ്റ: (KVARTHA) ചൂരല്‍മല പ്രദേശത്ത് ആംബുലന്‍സുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ചൂരല്‍മലയിലും സമീപത്തും ആവശ്യത്തില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉള്ളത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് 25 ആംബുലന്‍സുകള്‍ മാത്രമേ ദുരന്ത സ്ഥലത്ത് ആവശ്യമുള്ളൂ. ബാക്കി 25 ആംബുലന്‍സുകള്‍ പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ഫയര്‍എഞ്ചിന്‍ ദുരന്ത സ്ഥലത്ത് മൂന്നും പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടില്‍ രണ്ടെണ്ണവുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. ബാക്കിയുള്ളവ അകലെ സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.