Allegation | നികേഷ് കുമാറിനെ വേദിയിലിരുത്തി റിപ്പോർട്ടർ ചാനലിനെതിരെ അതിരൂക്ഷ വിമർശനവുമായി എ വിജയരാഘവൻ; 'മരം കൊള്ളക്കാരുടെ മൂലധനത്തിൽ പ്രവർത്തിക്കുന്ന ചാനൽ പാർട്ടിക്കെതിരെ വാർത്ത ചമയ്ക്കുന്നു'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സി.പി.എമ്മിനെതിരെ ആസൂത്രിത പ്രചാരണം നടത്തുന്നുവെന്ന് ആരോപണം
'കൈരളി ചാനൽ ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് തുടങ്ങിയത്'
കണ്ണൂർ: (KVARTHA) റിപ്പോർട്ടർ ചാനൽ മുൻ ചീഫായിരുന്ന എം വി നികേഷ് കുമാറിനെ വേദിയിലിരുത്തി ചാനലുകൾക്കെതിരെ അതിരൂക്ഷവിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ.
കേരളത്തിലെ ചില ചാനലുകൾ മൂലധന ശക്തികളുടെ പിടിയിലാണെന്നും ഇവർ ആർക്കുവേണ്ടിയാണ് കമ്യൂണിസ്റ്റ് സർക്കാരിനെതിരെ കുഴലൂത്ത് നടത്തുന്നതെന്നു പാർട്ടിക്കും ജനങ്ങൾക്കും അറിയാമെന്നുമാണ് കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു വിജയരാഘവൻ പറഞ്ഞത്.

മരം കൊള്ളക്കാരുടെയും ക്രിമിനലുകളുടെയും കോർപറേറ്റ് ശക്തികളുടെയും പണം കൊണ്ടാണ് ചില വലതു പക്ഷ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇവർ മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി ആസൂത്രിതമായി വാർത്തകൾ സർക്കാരിനും പാർട്ടിക്കുമെതിരെ ചമയ്ക്കുകയാണ്. സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒന്നും മറയ്ക്കാനില്ല. കൈരളി ചാനൽ തുടങ്ങിയത് ജനങ്ങളിൽ നിന്നും പണം പിരിച്ചാണെന്നും എന്നാൽ പലരും അങ്ങനെയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
#CPM #Kerala #media #Vijayaraghavan #ReporterChannel #allegation