Faizabad | രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിൽ ബിജെപി പിന്നിൽ
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമായ അയോധ്യ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണ്.
അയോധ്യ: (KVARTHA) അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിൽ ബിജെപി പിന്നിൽ. എസ്പി സ്ഥാനാർഥി അവധേഷ് പ്രസാദ് ലീഡ് ചെയ്യുന്നു. സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമായ അയോധ്യ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കേന്ദ്രമാണ്.
രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഈ മണ്ഡലത്തിൽ നടക്കുന്നത്. ബിജെപി മൂന്നാം തവണയും ലല്ലു സിങ്ങിൽ വിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി അവരുടെ മുതിർന്ന നേതാവ് അവധേഷ് പ്രസാദിനെ രംഗത്തിറക്കി.
2019ലെ തിരഞ്ഞെടുപ്പിൽ ഫൈസാബാദ് ലോക്‌സഭാ സീറ്റിൽ നിന്ന് 13 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ബിജെപിയുടെ ലല്ലു സിംഗ് 5,29,021 വോട്ടുകൾ നേടി വിജയിച്ചു. എസ്പിയുടെ ആനന്ദ് സെൻ യാദവിന് 4,63,544 വോട്ടുകളാണ് നേടിയത്. കോൺഗ്രസിലെ നിർമൽ ഖത്രിക്ക് 53,386 വോട്ടുകൾ ലഭിച്ചു.