Suresh Gopi | മലിനീകരണ നിയന്ത്രണത്തിനായി എണ്ണക്കമ്പനികള്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; 'മുഴപ്പിലങ്ങാട് വിനോദസഞ്ചാര വികസത്തിനായി പ്രവൃത്തി തുടങ്ങി'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, സാനിറ്റേഷന്‍ പ്രവര്‍ത്തികള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഇതിന്റെ ഭാഗമായി ചെയ്തുവരുന്നു.
സെപ്റ്റിക് ടാങ്കുകള്‍ ശുചിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ബിപിസിഎല്‍
കോഴിക്കോട്: (KVARTHA) സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യം വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന്
എണ്ണക്കമ്പനികള്‍ വിവിധ നടപടികള്‍ കൈക്കൊണ്ടു വരുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വച്ഛതാ പക്വട ക്യാമ്പയിന്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ ഒന്നു മുതല്‍ 15 വരെയുള്ള സ്വച്ഛതാ പക്വട പ്രചാരണത്തിന് നിരവധി പരിപാടികള്‍ എണ്ണക്കമ്പനികള്‍ ആസൂത്രണം ചെയ്തതായും മന്ത്രി പറഞ്ഞു.

മരങ്ങള്‍ വച്ചുപിടിപ്പിക്കല്‍, സാനിറ്റേഷന്‍ പ്രവര്‍ത്തികള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഇതിന്റെ ഭാഗമായി ചെയ്തുവരുന്നു.
സെപ്റ്റിക് ടാങ്കുകള്‍ ശുചിയാക്കാന്‍ റോബോട്ടുകളെ ഉപയോഗിച്ചുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ബിപിസിഎല്‍ ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഇന്‍ഡോര്‍, ദൂളെ ഉള്‍പ്പെടെയുള്ള മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് തോട്ടിപ്പണിയില്‍ നിന്നും മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ക്കും ബിപിസിഎല്‍ പിന്തുണ നല്‍കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി എന്ന നിലയില്‍ മുഴപ്പിലങ്ങാട് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിച്ചുവരികയാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 'കടലും വിശാലമായ കരയും ചേരുന്ന മുഴപ്പിലങ്ങാട് സാഹസിക ടൂറിസത്തിന് അനുയോജ്യമാണ്. അതാണ് മുഴപ്പിലങ്ങാട് തിരഞ്ഞെടുക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ബീച്ച് ശുചിയാക്കാന്‍ ഒരു ദിവസം കാലത്ത് വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും അന്ന് താനും കൂടി വന്ന് ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം എന്നും സുരേഷ് ഗോപി പറഞ്ഞു. സ്വച്ഛതാ പക്വട പദ്ധതിയുടെ വലിയൊരു സന്ദേശം ആയിരിക്കും അതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എം കെ രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പ്രൈമറി ക്ലാസ് മുതല്‍ കുട്ടികളെ പഠിപ്പിച്ചു വരണമെന്ന് എംപി ചൂണ്ടിക്കാട്ടി. പരിസരവും നാടും വൃത്തിയായി സൂക്ഷിക്കുക എന്ന പൗരബോധം എല്ലാവരിലും വേണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നതോ അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും തിരുത്താന്‍ തയാറാകണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ സ്വച്ഛതാ പക്വട പ്രതിജ്ഞയെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു കളപ്പുരയില്‍, ബിപിസിഎല്‍ കേരള റീട്ടെയില്‍ ഹെഡ് കെ വി രമേഷ് കുമാര്‍ എന്നിവരും സംസാരിച്ചു.