Recruitment | യുഎഇയിൽ ജോലി നേടാം, കേരള സർക്കാർ സ്ഥാപനം വഴി! 310 ഒഴിവുകൾ; വിസയും താമസവുമടക്കം സൗജന്യം; അറിയാം വിശദമായി
● ഇലക്ട്രിഷ്യൻ, പ്ലംബർ തുടങ്ങിയ ട്രേഡുകളിൽ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം
● ഒഡെപെക് വഴിയാണ് നിയമനം
● അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10
തിരുവനന്തപുരം: (KVARTHA) കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, എച്ച് വി എ സി ടെക്‌നീഷ്യൻ, തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 21 വയസ്.
പ്രതിമാസം 800 ദിർഹം (ഏകദേശം 18000 ഇന്ത്യൻ രൂപ) സ്റ്റൈപെൻഡും കൂടാതെ ഓവർടൈം അലവൻസും ലഭിക്കും. കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ദുബൈയിലേക്കുള്ള യാത്രക്കായുള്ള എയർ ടിക്കറ്റ് നിരക്ക് 450 ദിർഹം വരെ കമ്പനി നൽകും. ബാക്കി തുക ഉദ്യോഗാർത്ഥി തന്നെ വഹിക്കേണ്ടി വരും. രണ്ടു വർഷത്തേക്കാണ് കരാർ.
താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 10 നു മുൻപ് trainees_abroad(at)odepc(dot)in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. വിശദ വിവരങ്ങൾക്ക് www(dot)odepc(dot)kerala(dot)gov(dot)in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന് ശ്രദ്ധിക്കുക.
#UAEjobs #KeralaJobs #ODPEPC #SkilledTechnicians #OverseasRecruitment #MiddleEastJobs