Obituary | ഹോടെലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ 2 പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു


കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് ദുരന്തം സംഭവിച്ചത്
കിനാലൂര്‍ സ്വദേശി അശോകന്‍, കൂട്ടാലിട സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്
ആദ്യം ഇറങ്ങിയ ആള്‍ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു
കോഴിക്കോട്: (KVARTHA) ഹോടെലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു.
കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30ന് ആണ് ദുരന്തം സംഭവിച്ചത്. അമ്മാസ് ദാബ എന്ന ഹോടെലിലാണ് സംഭവം.
കിനാലൂര്‍ സ്വദേശി അശോകന്‍, കൂട്ടാലിട സ്വദേശി റിനീഷ്(42) എന്നിവരാണ് മരിച്ചത്. പത്ത് അടിയോളം താഴ്ചയുള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങിയത്. ആദ്യം ഇറങ്ങിയ ആള്‍ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. ഇദ്ദേഹവും ബോധംകെട്ടുവീണു.
ഇതോടെ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സേന എത്തിയാണ് രണ്ടുപേരെയും പുറത്തെത്തിച്ചത്. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കുറച്ചു കാലമായി ഹോടെല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഹോടെലിന്റെ അടുക്കളയിലുണ്ടായിരുന്ന മാലിന്യ ടാങ്കില്‍ രണ്ടടിയോളം ദ്രവരൂപത്തില്‍ മാലിന്യം ഉണ്ടായിരുന്നു. മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പായി ഇത് വൃത്തിയാക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. ഈ കുഴിയില്‍ രണ്ടടിയോളം വെള്ളമുണ്ടായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം