സെന്‍കുമാര്‍ പറഞ്ഞാല്‍ ഐ എസും, ആര്‍ എസ് എസും രണ്ടാകില്ല, മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് മുന്‍ ഡി ജി പിക്കെതിരെ കേസെടുക്കണം: യൂത്ത് ലീഗ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 09.07.2017) മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ ഐ പി സി 153എ പ്രകാരം കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് തിങ്കളാഴ്ച ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് യൂത്ത് ലീഗ് പരാതി നല്‍കും.

സെന്‍കുമാര്‍ പറഞ്ഞാല്‍ ഐ എസും, ആര്‍ എസ് എസും രണ്ടാകില്ല, മതസ്പര്‍ദ വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് മുന്‍ ഡി ജി പിക്കെതിരെ കേസെടുക്കണം: യൂത്ത് ലീഗ്

രാജ്യവ്യാപകമായി മതസ്പര്‍ദ വളര്‍ത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് സംഘ്പരിവാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണോ സെന്‍കുമാറെന്നത് അന്വേഷിക്കണം. വസ്തുതാവിരുദ്ധവും അത്യന്തം മത വിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണ്. പോലീസ് അന്വേഷിച്ച് സംഘ്പരിവാര്‍ പ്രചാരണമാണെന്ന് കണ്ടെത്തിയ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് ഇപ്പോള്‍ പ്രസ്താവന നടത്തിയ സെന്‍കുമാര്‍ ആര്‍ എസ് എസിന്റെ ലൗഡ് സ്പീക്കര്‍ ആയി മാറിയിരിക്കുകയാണ്. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന് പ്രഖ്യാപിച്ച സെന്‍കുമാര്‍ ഏത് സോഴ്‌സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണം.

കേരളത്തില്‍ എവിടെയാണ് മുസ്‌ലിംങ്ങള്‍ ജിഹാദ് നടത്തി സ്വര്‍ഗത്തില്‍ പോകണമെന്ന് പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കാന്‍ സെന്‍കുമാര്‍ തയ്യാറാകണം. ഹമീദ് ചേന്ദമംഗലൂരും, എം എന്‍ കാരശേരിയും ഒഴികെയുള്ള മുസ്‌ലിംകള്‍ റിറാഡിക്കലൈസേഷന് വിധേയമാവാന്‍ ഏത് കോഴ്‌സിനാണ് ചേരേണ്ടതെന്നും ആരെയാണ് സമീപിക്കേണ്ടതെന്നും മുന്‍ പോലീസ് മേധാവി പറഞ്ഞ് തരണം. സെന്‍കുമാര്‍ പറഞ്ഞാല്‍ ഐ എസും, ആര്‍ എസ് എസും രണ്ടാകില്ല. രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാന്‍ വേണ്ടി ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന ഐ എസും ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസും തമ്മില്‍ വ്യത്യാസമില്ല. ഇതിന് വേണ്ടി രണ്ട് സംഘടനയും ആളുകളെ കൊല്ലുന്നുമുണ്ട്. ആര്‍ എസ് എസില്‍ നിന്നും റിറാഡിക്കലൈസേഷന് വിധേയമായി പുറത്ത് വന്ന ആളുകളോട് സംസാരിച്ചാല്‍ ഇക്കാര്യം ബോധ്യമാവും. ആര്‍ എസ് എസിനെതിരെ ഹിന്ദു സമുദായം പ്രതികരിക്കുന്നത് പോലെതന്നെ ഐ എസിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം സമുദായവും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് 90 ലക്ഷത്തോളം വരുന്ന മുസ്‌ലിംകളില്‍ കേവലം വിരലിലെണ്ണാവുന്നവര്‍ മാത്രം ഐ എസിലേക്ക് ആകൃഷ്ടരായത്.

മുസ്‌ലിംകളിലും നല്ലവരുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സെന്‍കുമാര്‍ പോക്കറ്റില്‍ വെച്ചാല്‍ മതിയെന്നും വര്‍ഗീയവാദിയെന്ന് സ്വയം തെളിയിച്ച സെന്‍കുമാര്‍ അത് പുറത്തേക്കെടുക്കേണ്ടതില്ലെന്നും പി കെ ഫിറോസ് വ്യക്തമാക്കി. വിദേശത്ത് നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും യൂത്ത് ലീഗ് അവശ്യപ്പെട്ടു. ഇപ്പോള്‍ തന്നെ ഒട്ടനവധി സാങ്കേതിക തടസങ്ങള്‍ കാരണം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വലിയ പ്രയാസം പ്രവാസികള്‍ നേരിടുന്നുണ്ട്. പുതിയ നിയമങ്ങള്‍ കൂടി നടപ്പിലാക്കി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Youth League, Complaint, Kerala, Trending, Muslim, Ex DGP TP Senkumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia