പി യു ചിത്രയ്ക്ക് സ്‌കോളര്‍ഷിപ്പ് മാസം പതിനായിരം, ദിവസവും പരിശീലനത്തിനും ഭക്ഷണത്തിനും 500

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.08.2017) ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പി യു ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ വീതം സ്‌കോളര്‍ഷിപ്പായി നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇതിനു പുറമേ പരിശീലനത്തിനും ഭക്ഷണ ചെലവിലേക്കുമായി ദിവസം 500 രൂപ വീതവും നല്‍കും.

പി യു ചിത്രയ്ക്ക് സ്‌കോളര്‍ഷിപ്പ് മാസം പതിനായിരം, ദിവസവും പരിശീലനത്തിനും ഭക്ഷണത്തിനും 500

എ എഫ് ഐ നിശ്ചയിച്ച സമയം കഴിഞ്ഞുപോയെന്ന പേരില്‍ ലണ്ടന്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന പട്ടികയ്ക്കു പുറത്തായ ചിത്രയെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് തീരുമാനം. പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഗ്രാമത്തില്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് രാജ്യത്തിന്റെ അഭിമാന താരമായ ചിത്ര. പ്രകടന മികവും കുടുംബത്തിന്റെ ദരിദ്ര പശ്ചാത്തലവും കണക്കിലെടുത്താണ് തീരുമാനങ്ങളെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേനയായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ സി കെ വിനീതിനെ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു വേണ്ടി ദീര്‍ഘകാല അവധിയെടുത്തതിന്റെ പേരില്‍ വിനീതിനെതിരേ നടപടിയെടുത്തിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Trending, Sports, Government, Kerala, Scholarship and daily allowance for PU Chithra.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia