SWISS-TOWER 24/07/2023

മാധ്യമപ്രവര്‍ത്തകര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രവേശനാനുമതിയില്ലാത്ത ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വരെത്തി; ഹാദിയയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17/08/2017) കോടതി നിര്‍ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം അതീവ സുരക്ഷാ വലയത്തില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തി. ഹാദിയയും അച്ഛനും ഒപ്പമിരിക്കുന്നത് പശ്ചാത്തലമാക്കി രാഹുല്‍ ഈശ്വരെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രാഹുല്‍ തന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യത്തില്‍ ഹാദിയയുടെ മാതാവ് പൊട്ടിക്കരയുന്നതും, ഇതിനിടയ്ക്ക് ഹാദിയ മുറിയില്‍ നിന്നും പുറത്തേക്ക് വന്ന് പ്രതികരിക്കുന്നതും കാണാം.

മാധ്യമപ്രവര്‍ത്തകര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രവേശനാനുമതിയില്ലാത്ത ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വരെത്തി; ഹാദിയയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍

എന്തിനാണ് തന്നെ നമസ്‌കാരം പോലും നിര്‍വഹിക്കാന്‍ കഴിയാത്ത നിലയില്‍ വീട്ടില്‍ അടച്ചിട്ടിരിക്കുന്നതെന്ന് മാതാവിനോട് ചോദിക്കാന്‍ ഹാദിയ രാഹുലിനോട് പറയുന്നുണ്ട്. 'ഇതാണോ എന്റെ ജീവിതം? എന്നെ ഇങ്ങനെ തടവിലിട്ടിട്ട് എന്താണ് നിങ്ങള്‍ക്ക് കിട്ടുന്നത്?' എന്നും ഹാദിയ ചോദിക്കുന്നതായി വീഡിയോ വ്യക്തമാക്കുന്നു.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ നിലവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനാനുമതിയില്ല. ഇതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ എത്തിയതും, ഹാദിയയോടും കുടുംബാഗങ്ങളോടും സംസാരിച്ചതും. ഷെഫിന്‍ ഷാജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദ് ചെയ്തതിന് ശേഷമാണ് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലാക്കിയത്. ഇതിനിടയ്ക്ക് ഷെഫിന്‍ ഷാജഹാന്‍ അയച്ച കത്തുകള്‍ വരെ തിരിച്ചയച്ചിരുന്നു.

ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ സുപ്രീം കോടതി എന്‍ ഐ എ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Thiruvananthapuram, Kerala, Trending, Video, Visit, Supreme Court of India, Rahul Easwar visits Hadiya.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia