ആ പെണ്‍കുട്ടി മാതാപിതാക്കള്ക്കൊപ്പമുണ്ട്, അവള്‍ക്കെതിരേയുള്ള പ്രചാരണങ്ങള്‍ തെറ്റ്: എം എല്‍ എ
Aug 4, 2017, 21:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 04.08.2017) ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എം എല്‍ എ അറിയിച്ചു. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ പറഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്ത് വന്നിരുന്നു. അതേസമയം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിലും മുല്ലശേരി സ്വദേശിനിയായ യുവതിയും തമ്മിലാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത്. താലികെട്ടിയ ശേഷം ചടങ്ങ് അലങ്കോലമായതിന്റെ പേരില്‍ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരുകൂട്ടരുടേയും ഭാഗത്തു നിന്നുണ്ടായത്.
കാമുകനോടൊപ്പം പോയിട്ടില്ലെന്ന് പെണ്‍വീട്ടുകാരും പോകുമെന്നു പറഞ്ഞതായി വരന്റെ വീട്ടുകാരും പറഞ്ഞു. വിഷയം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. പെണ്‍കുട്ടിക്കെതിരെ ചിത്രം സഹിതം രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാന്‍ കെ വി അബ്ദുല്‍ ഖാദര്‍, നടനും സാഹിത്യകാരനുമായ വി കെ ശ്രീരാമന് എന്നിവര്‍ വീടു സന്ദര്‍ശിച്ചത്.
പ്രണയമുള്ള കാര്യം പെണ്‍കുട്ടി വരനോടു നേരത്തെ വെളിപ്പെടുത്തിയിരുന്നതായും കാമുകന് വിവാഹത്തിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമെന്നും പ്രചരിക്കുന്നുണ്ട്. വിവാദ വിവാഹത്തില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കാമുകന് സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയതും വലിയതോതില്‍ ചര്‍ച്ചയായി. 'ഞങ്ങള്‍ മൂന്നു വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം അവളുടെ അമ്മയ്ക്കറിയാം. എന്നാല്‍ പെട്ടെന്ന് അവള്‍ക്ക് കല്യാണം ആലോചിക്കുകയായിരുന്നു. ഞങ്ങളതു മുടക്കാന്‍ നോക്കി. എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. 20 വയസുള്ള വിദ്യാര്‍ത്ഥിയായ ഞാന്‍ എന്തു ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ ഇറക്കിക്കൊണ്ടു വരുന്നത്? അതുകൊണ്ടു ഞങ്ങള്‍ ഇഷ്ടത്തിലാണെന്നു യുവതിയെ കല്യാണം കഴിക്കാന്‍ വന്ന ഷിജിലിനെ അറിയിച്ചു.
എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറക്കാനായിരുന്നു അയാളുടെ മറുപടി. ഒടുവില്‍ എന്തു വേണമെന്ന് അറിയാതായി. നിസ്സഹായനായതിനാല്‍ എനിക്ക് കല്യാണം മുടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അവള് എല്ലാ വഴികളും നോക്കി. ആ കല്യാണ മണ്ഡപത്തില്‍ പോയെങ്കിലും കെട്ടു കഴിഞ്ഞപ്പോള്‍ എനിക്കവിടെ നില്ക്കാന് കഴിഞ്ഞില്ല. ഞാന്‍ അവിടെനിന്നു പോന്നതിനു ശേഷമാണു പിന്നീടുള്ള സംഭവങ്ങളെല്ലാം നടന്നത്. ഞാന്‍ അവിടെ ഉണ്ടെന്നു കരുതിയാണ് അവള് അങ്ങനെയൊക്കെ പെരുമാറിയതെന്നു തോന്നുന്നുവെന്നും യുവാവിന്റെ കുറിപ്പില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thrissur, Wedding, Trending, MLA, Kerala, Social Network, Facebook, Photo, KV Abdul Khader MLA on Guruvayoor wedding controversy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.