നടിക്കെന്നല്ല ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്, താന്‍ ഇരയ്‌ക്കൊപ്പം; കുറ്റക്കാരനെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 14.07.2017) നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി അന്‍വര്‍ സാദത്ത് എം എല്‍ എ. നടിക്കെന്നല്ല ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും താന്‍ ഇരയ്‌ക്കൊപ്പമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. കേസില്‍ ദിലീപ് പ്രതി ആയിട്ടില്ല. കുറ്റക്കാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നടിക്കെന്നല്ല ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്, താന്‍ ഇരയ്‌ക്കൊപ്പം; കുറ്റക്കാരനെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ

ഇത്തരം ക്രിമിനലുകളെ വെച്ച് പൊറുപ്പിക്കരുത്. ദിലീപുമായി തനിക്ക് വര്‍ഷങ്ങളുടെ സൗഹൃദമാണുള്ളത്. എന്റെ അടുത്ത സുഹൃത്തുകൂടിയാണ്. അതിനാല്‍ അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്നുകരുതി ഈ വിഷയത്തില്‍ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ദിലീപിനറായാം. എനിക്ക് സഹായിക്കാന്‍ പറ്റില്ല. ദിലീപുമായി തനിക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തികവസ്തു ഇടപാടുകളും ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. വിഷയത്തില്‍ ദിലീപിനെ ചേര്‍ത്ത് ഓരോ വാര്‍ത്തകള്‍ വരുമ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നിട്ടേ ഉള്ളൂ ദിലീപ്. ഒരിക്കല്‍ തേവരുടെ ക്ഷേത്രം ചൂണ്ടിക്കാട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് സത്യംചെയ്ത് പറഞ്ഞു. പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെന്നും എം എല്‍ എ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, MLA, Trending, Case, Police, Investigates, Dileep, Anwar Sadath MLA.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia