പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.03.2018) പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍. തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് പുത്തന്‍ വേലിക്കര പാലാട് ഡേവിസിന്റെ ഭാര്യ മോളി (60) യെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോളിയുടെ കൊലപാതക കേസില്‍ ആസാം സ്വദേശി മുന്നയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവിന്റെ മരണ ശേഷം 30 വയസ്സോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിട്ടിരുന്ന മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ നിന്ന് ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട് . ബലാത്സംഗ ശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് സൂചന.

  പുത്തന്‍ വേലിക്കരയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതി ആസാം സ്വദേശിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ ബി എ ആളൂര്‍

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വക്കീല്‍ കുപ്രസിദ്ധനായത്. സുപ്രീം കോടതിയില്‍ നിന്ന് വധശിക്ഷ റദ്ദാക്കികൊണ്ട് ഗോവിന്ദച്ചാമിയ്ക്ക് അനുകൂല വിധി സമ്പാദിച്ചാണ് ആളൂര്‍ വക്കീല്‍ വീണ്ടും വാര്‍ത്തയായത്.

ബണ്ടി ചോറിന് വേണ്ടിയും ജിഷ വധക്കേസിലും ആളൂര്‍ ഹാജരായിട്ടുണ്ട് . ഇത്തരത്തില്‍ മന: സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യങ്ങളില്‍ പ്രതിയ്ക്ക് വേണ്ടി വാദിച്ചാണ് ആളൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഏതായാലും പുത്തന്‍വേലിക്കര കേസിലും താന്‍ തന്നെ ഹാജരാകുമെന്ന് അഡ്വ ആളൂര്‍ അറിയിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  60-year old housewife found dead with critical injury to head, Kochi, News, Crime, Criminal Case, Murder case, Police, Court, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia