വീട്ടമ്മ മുറിക്കുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

 


ADVERTISEMENT

കൊച്ചി : (www.kvartha.com 19.03.2018) വീട്ടമ്മയെ മുറിക്കുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസിനു തൊട്ടുമുന്നിലുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറരമണിയോടെയാണ് മൃതദേഹം കാണപെട്ടത്. പുത്തന്‍വേലിക്കര പടയാട്ടില്‍ പരേതനായ ഡേവിസിന്റെ ഭാര്യ മോളി(60) യാണ് മരിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശേഷം മാനസിക വൈകല്യമുള്ള മകന്‍ അപ്പുവിനോടൊപ്പമാണ് മോളിയുടെ താമസം. തിങ്കളാഴ്ച രാവിലെ ആറരമണിയോടെ മകന്‍ പള്ളിയില്‍ പോകുന്നതിനായി അമ്മയെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സമീപത്തെ വീട്ടുകാരെ വിളിച്ചു വരുത്തി വാതില്‍ തുറന്നപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കാണപ്പെട്ടത്. ബെഡ്‌റൂം പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

വീട്ടമ്മ മുറിക്കുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

സമീപത്തെ മുറിയില്‍ നിന്നാണ് താക്കോല്‍ ലഭിച്ചത്. ഈ മുറിയിലെ കട്ടിലില്‍ രക്തമുണ്ട്. ഇവിടെ നിന്നും വലിച്ച് ബെഡ് റൂമിലേയ്ക്ക് കൊണ്ടുപോയ നിലയിലാണ്. മുറിയില്‍ കട്ടിലുണ്ടെങ്കിലും നിലത്താണ് മൃതദേഹം കിടന്നിരുന്നത്. സംഭവം അറിഞ്ഞ ഉടനെ പുത്തന്‍വേലിക്കര പോലീസ് സ്ഥലത്തെത്തി വീടും പരിസരവും കയര്‍ കെട്ടി തിരിച്ചു.

ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരേക്കറോളും വരുന്ന കോമ്പൗണ്ടില്‍ ഇരുനില വീട്ടിലാണ് അമ്മയും മകനും താമസിച്ചിരുന്നത്. വീടിലെ ചില മുറികളും സമീപത്തുള്ള കെട്ടിടവും വാടയ്ക്ക് കൊടുത്തിട്ടുണ്ട്. ഇവിടെ അന്യസംസ്ഥാനക്കാര്‍ അടക്കം താമസിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House wife found dead in home, Kochi, News, Crime, Criminal Case, Dead Body, Police, Aluva, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia