ആതിരയെന്ന ആഇശയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു, മതാചാരങ്ങള്‍ പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് അച്ഛനും അമ്മയും ഉറപ്പുനല്‍കി, ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 31.07.2017) മതംമാറിയ കാസര്‍കോട് പാലക്കുന്ന് കരിപ്പോടിയിലെ ആതിരയെന്ന ആഇശയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ എം ഷഫീഖ്, അനു ശിവരാമന്‍ എന്നിവര്‍ ആഇശയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്.

ആതിരയെന്ന ആഇശയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു, മതാചാരങ്ങള്‍ പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് അച്ഛനും അമ്മയും ഉറപ്പുനല്‍കി, ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശം

കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീടു വിട്ടതും, മതംമാറിയതെന്നും ആഇശ ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. ആവശ്യമെങ്കില്‍ ആഇശയ്ക്ക് സംരക്ഷണം നല്‍കാനും കോടതി പോലീസിനോട് നിര്‍ദേശിച്ചു.

ജൂലൈ 10നാണ് പാലക്കുന്ന് കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ ആതിരയെ കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. താന്‍ മതംമാറി ആഇശ എന്ന പേര് സ്വീകരിച്ചതായും, തന്നെ മാതാചാര പ്രകാരം ജീവിക്കാന്‍ സമ്മതിക്കുകയാണെങ്കില്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്നും ആഇശ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെന്ന ആഇശയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ആതിരയെ മൂന്നു മാസത്തേക്ക് കൗണ്‍സിലിംഗിന് കൊണ്ടുപോയതായി ബന്ധു അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, High Court of Kerala, Trending, Family, Parents, Police, Kasaragod, Athira, Aysha, Islam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia