Tragedy Strikes | ഇസ്രാഈലില്‍ ഒക്ടോബര്‍ 7ന് നടന്ന ആക്രമണം അതിജീവിച്ച പലരെയും ഇപ്പോഴും മാനസികമായി വേട്ടയാടുന്നു; സംഗീത നിശയിലെ വെടിവെയ്പിൽ നിന്ന് രക്ഷപ്പെട്ട യുവതി മരിച്ച നിലയിൽ 

 
Tragic Aftermath of Hamas Attack in Israel
Watermark

Image Credit: X / Israel in India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22-ാം ജന്മദിനത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് 
● മാനസിക പീഡനങ്ങൾ അനുഭവിച്ചാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം 
● ബന്ധുക്കൾ ഭരണകൂടത്തെ കുറ്റപ്പെടുത്തി.

ടെൽ അവീവ് : (KVARTHA) ഇസ്രാഈലിനെ വിറപ്പിച്ച ഹമാസിന്റെ 2023 ഒക്ടോബർ ഏഴിലെ ആക്രമണം അതിജീവിച്ച പലരെയും ഇന്നും വേട്ടയാടുന്നതായി റിപ്പോർട്ട്. സംഗീത നിശയിൽ നടന്ന കൂട്ടക്കൊലയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയെ തന്റെ 22-ാം ജന്മദിനത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഷിരെൽ ഗോലനെ എന്ന യുവതിയാണ് മരിച്ചത്. 

Aster mims 04/11/2022

സംഗീത നിശയിൽ ഹമാസ് പോരാളികൾ ഇരച്ചെത്തി വെടിയുതിർത്തത്തിനെ തുടർന്ന് നിരവധി പേർക്കാണ് ജീവൻ നഷ്‌ടമായത്. ഹമാസ് ആക്രമണത്തിൽ അനുഭവിച്ച മാനസിക പീഡനങ്ങൾ താങ്ങാനാവാതെ യുവതി ജീവനോടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ഷിരെൽ അനുഭവിച്ച ഭീകരത അവളെ മാനസികമായി തകർത്തതായി ബന്ധുക്കൾ പറഞ്ഞു. അധികാരികളിൽ നിന്ന് മതിയായ മാനസിക ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.

'സംഭവത്തിനു ശേഷം ഷിരെൽ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങി. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന പ്രവണത കാണിച്ചു തുടങ്ങി. മുമ്പത്തെ പോലെ മറ്റുള്ളവരുമായി ഇടപഴകുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇതൊരു മാനസിക പ്രശ്നമാണെന്ന് മനസിലാക്കിയ കുടുംബം ചികിത്സിക്കാൻ  നിരന്തരം പ്രോത്സാഹിപ്പിച്ചു. എന്നാൽ, അധികൃതർ ഈ പ്രശ്നത്തെ ഗൗരവമായി കണക്കാക്കിയില്ല', ഷിരെലിന്റെ സഹോദരനായ ഇയാലിനെ ഉദ്ധരിച്ച് ദി ജറുസലേം പോസ്റ്റ് റിപ്പോർട് ചെയ്തു.

ഇത്തരത്തിൽ പലരും മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് വിവിധ സംഘടനകൾ പറയുന്നത്. ഞായറാഴ്ച വൈകുന്നേരം ലണ്ടനിലും ടെൽ അവീവിലും ഒരേ സമയം നടന്ന സുംബ നൃത്ത പരിപാടിയിലാണ് ഗോലൻ്റെ മരണവിവരം പുറത്തുവിട്ടത്. ജീവകാരുണ്യ സംഘടനയായ ജെഎൻഎഫ് യുകെ സംഘടിപ്പിച്ച ഈ പരിപാടി, കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്. 

ഒക്‌ടോബർ ഏഴിന് ഗസ്സ അതിർത്തിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 252 ഇസ്രാഈലികളും വിദേശികളും ബന്ദികളാക്കപ്പെടുകയും ചെയ്തു. തുടർന്ന് ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 42,000 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 

എഹ്‌സാൻ ദക്‌സയുടെ മരണത്തിൽ നേതാക്കൾ  അനുശോചിച്ചു

അതേസമയം, ഗസ്സയിൽ കരയുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഏറ്റവും ഉയർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ എഹ്‌സാൻ ദക്‌സയുടെ മരണത്തിൽ ഇസ്രാഈലി നേതാക്കൾ  അനുശോചിച്ചു. വടക്കൻ ഗസ്സയിലെ ജബലിയ മേഖലയിലാണ് ഇസ്രാഈൽ പ്രതിരോധ സേനയുടെ 401-ാമത്തെ കവചിത ബ്രിഗേഡിൻ്റെ കമാൻഡറായിരുന്ന കേണൽ എഹ്‌സാൻ ദക്‌സ കൊല്ലപ്പെട്ടത്.

മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്ഫോടനത്തിലാണ് ദഖ്സ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഇതോടെ ഒക്ടോബർ ഏഴിലെ ആക്രമണം മുതൽ ഇതുവരെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഐഡിഎഫ് കേണലുകളുടെ എണ്ണം ആറായി. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ കഴിഞ്ഞദിവസം ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണവും രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്.

#HamasAttack #Israel #MentalHealth #Tragedy #Survivor #Gaza

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script