Special Guest | തളിപ്പറമ്പിൽ ബൊമ്മക്കൊലു കാണാനെത്തി തമിഴ് ഗായകൻ വീരമണി രാജു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വിജയ് നീലകണ്ഠൻ അദ്ദേഹത്തെ പൊന്നാടയും മൈസൂർ പേട്ടയും അണിയിച്ചൊരുക്കി ആദരിച്ചു.
● വീരമണി രാജു, തന്റെ ഇഷ്ടഗാനങ്ങൾ ആലപിച്ച് സദസ്സിനെ സംഗീതവിരുന്ന് ഒരുക്കി.
കണ്ണൂർ: (KVARTHA) മലയാളികൾക്കും തമിഴർക്കും ഒരുപോലെ പ്രിയപ്പെട്ട ഗായകൻ എം.ആർ. വീരമണി രാജു, തളിപ്പറമ്പിലെ പി. നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ നടക്കുന്ന രണ്ടാം ബൊമ്മക്കൊലു ഉത്സവം കാണാൻ എത്തി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ ആലപിച്ച വീരമണി രാജുവിന്റെ 'പള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തൈ' തുടങ്ങിയ ഗാനങ്ങൾ മലയാളികളുടെ ഹൃദയത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.
ബൊമ്മക്കൊലു കണ്ട് അദ്ഭുതപ്പെട്ട വീരമണി രാജു, തന്റെ ഇഷ്ടഗാനങ്ങൾ ആലപിച്ച് സദസ്സിനെ സംഗീതവിരുന്ന് ഒരുക്കി. വിജയ് നീലകണ്ഠൻ അദ്ദേഹത്തെ പൊന്നാടയും മൈസൂർ പേട്ടയും അണിയിച്ചൊരുക്കി ആദരിച്ചു. കലൈമാമണി അവാർഡ്, ഹരിവരാസനം പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയ വീരമണി രാജുവിന്റെ സന്ദർശനം തളിപ്പറമ്പിന് ആഘോഷമായി.
