Launch | സുപ്രീം കോടതിയിൽ എല്ലാ കേസുകളും തത്സമയം കാണാം; പ്രത്യേക സംവിധാനം 

 
Supreme Court of India live streaming proceedings.

Photo Credit: Website / Supreme Court of India

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സുപ്രീം കോടതിയിലെ 16 മുറികളിലെ കേസുകളും തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനം ആയി

● നിലവിൽ ഭരണഘടനാ ബെഞ്ചിലെ കേസുകളും പൊതു താൽപര്യമുള്ള കേസുകളുമാണ് സംപ്രേഷണം ചെയ്യുന്നത്.

ന്യൂഡൽഹി: (KVARTHA) സുപ്രീം കോടതിയിലെ എല്ലാ കേസുകളും ഇനി പൊതു ജനങ്ങൾക്ക് തത്സമയം കാണാം. സുപ്രീം കോടതിയിലെ 16 കോടതി മുറികളിലെ കേസുകൾ തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനം ആയി. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കി, പ്രത്യേകം തയ്യാറാക്കിയ ഒരു ആപ്പ് എസ് സി ഐ സ്ട്രീമിംഗ് പോർട്ടൽ (SCI Streaming Portal) വഴിയാണ് കേസുകൾ സംപ്രേഷണം ചെയ്യുക.

Aster mims 04/11/2022

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിർദേശപ്രകാരം വെള്ളിയാഴ്‌ച നടത്തിയ പരീക്ഷണ സംപ്രേഷണം വിജയകരമായതിനെ തുടർന്നാണ് ഈ തീരുമാനം. നിലവിൽ ഭരണഘടനാ ബെഞ്ചിലെ കേസുകളും പൊതു താൽപര്യമുള്ള കേസുകളുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.

അടുത്തിടെ പൊതുജന താൽപര്യാർത്ഥം സുപ്രീം കോടതിയിലെ നീറ്റ്-യുജി (NEET-UG) കേസും ആർജി കാർ കേസും (RG Kar suo motu) തത്സമയ സംപ്രേഷണം ചെയ്തിരുന്നു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia