അലറിവിളിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.10.2015) അലറിവിളിച്ച ആരാധകര്‍ക്ക് നന്ദിപറഞ്ഞ് സച്ചിന്‍ തന്റെ സന്തോഷം പങ്കുവെച്ചു. ആരാധകരുടെ പിന്തുണ ആവേശം നല്‍കുന്നതാണെന്ന് പറഞ്ഞ സച്ചിന്‍ ആദ്യ സീസണിനേക്കാള്‍ മികച്ച പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന് നടത്താനാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മല്‍സരമായിരുന്നു കൊച്ചിയിലേത്. 60,000 പേരായിരുന്നു മഞ്ഞക്കടലായി ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചത്.

ബ്ലാസ്‌റ്റേഴ്‌സ് പന്ത് തൊടുമ്പോഴൊക്കെ അവര്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു. ആദ്യ ഗോള്‍ വല കുലുക്കിയതോടെ ഗ്യാലറി മഞ്ഞക്കടലായി ഇരമ്പിയാര്‍ത്തു.

ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫിയും ഒരു ഗോള്‍ നേടി കേരളക്കരയുടെ മാനം കാത്തു.

അലറിവിളിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍


Keywords: Sachin Tendulkar, Kerala blasters,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia