ന്യൂഡല്‍ഹി: അര്‍ബുദ ബാധയെത്തുടര്‍ന്ന് ക്രിക്കറ്റിനോട് താല്‍ക്കാലീകമായി വിടപറഞ്ഞ യുവ്‌രാജ് സിംഗ് വീണ്ടു കളിക്കളത്തിലേയ്ക്കിറങ്ങുന്നു.
രഞ്ജി ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റുകളില്‍ യുവ്‌രാജ് പങ്കാളിയാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മോയിന്‍ ഉദ്-ദൗള ഗോള്‍ഡ് കപ്പ്, ബുച്ചി ബാബു ട്രോഫി എന്നീ ടൂര്‍ണമെന്റുകളിലാകും യുവ്‌രാജ് പങ്കെടുക്കുക.
യുവ്‌രാജ് പൂര്‍ണ ആരോഗ്യവാനാണെന്ന് സിടി സ്കാനിംഗ് റിപോര്‍ട്ട് വ്യക്തമാക്കി. കീമോ തെറാപ്പിക്ക് ശേഷം വരുന്ന ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ രക്തപരിശോധന നടത്തേണ്ടതാണ്. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ രക്ത പരിശോധന അഞ്ച് മാസങ്ങള്‍ കൂടുമ്പോഴാണ്.
ഏത് ദിവസമായിരിക്കും യുവി കളിക്കളത്തിലിറങ്ങുന്നതെന്ന് തീരുമാനമായിട്ടില്ലെങ്കിലും അതിനായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലാണ് യുവിയുടെ ആരാധകര്‍.
English Summery
New Delhi: Yuvraj Singh, who has been recovering well after his cancer treatment, is eyeing to play in some of the pre-season tournaments like Moin-Ud Dowla Gold Cup and Buchi Babu Trophy later this year before making a comeback into first-class cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.