SWISS-TOWER 24/07/2023

യുവരാജ് സിംഗിന്‌ ശ്വാസകോശ അര്‍ബുദം

 


ADVERTISEMENT

യുവരാജ് സിംഗിന്‌ ശ്വാസകോശ അര്‍ബുദം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‌ ശ്വാസകോശ അര്‍ബുദമുണ്ടെന്ന് സ്ഥിരീകരിച്ചു. യുവരാജിന്റെ ശ്വാസകോശത്തിന്റെ ഇടതുഭാഗത്തായാണ് മാരകമല്ലാത്ത ട്യൂമര്‍ കണ്ടെത്തിയത്. ഇംഗ്ളണ്ട് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനകളിലാണ് ശ്വാസകോശത്തില്‍ ഗോള്‍ഫ് ബോളിന്റെ വലിപ്പമുള്ള ട്യൂമര്‍ കണ്ടെത്തിയതെന്ന് യുവരാജിന്റെ അമ്മ ഷബ്നം പറഞ്ഞു. എന്നാല്‍ ഇതില്‍ പേടിക്കാനില്ലെന്നും ചികിത്സയിലൂടെ ട്യൂമര്‍ പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാലാണ് യുവരാജ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് സ്വയം വിട്ടു നില്‍ക്കുന്നതെന്നും ഷബ്നം പറഞ്ഞു. ലോകകപ്പിനുശേഷം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ യുവരാജിനെ അലട്ടിയിരുന്നു.

English Summery
NEW DELHI: Yuvraj Singh has a "non-malignant tumour" in his left lung and that is the reason why the flamboyant left-hander opted out of the upcoming ODI series against West Indies.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia