മൂന്നാം ടെസ്റ്റ് ടീമില്‍ നിന്നും യുവരാജ് പുറത്ത്

 


മൂന്നാം ടെസ്റ്റ് ടീമില്‍ നിന്നും യുവരാജ് പുറത്ത്
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് ടീമില്‍ നിന്നും യുവരാജ് സിംഗിനെ ഒഴിവാക്കി. ഫോം നഷ്ടപ്പെട്ടതാണ്‌ യുവരാജിന്‌ അവസരം നഷ്ടപ്പെടാന്‍ കാരണം. പകരം രോഹിത് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളില്‍ നിന്നും 66 റണ്‍സ് മാത്രമാണ് യുവരാജിന് നേടാനായത്. നവംബര്‍ 22ന് മുംബയിലാണ് വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

English Summery 
Kolkata: Middle-order batsman Yuvraj Singh has been axed from India's Test squad for the third and final match against West Indies starting in Mumbai on November 22. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia