കളിക്കുന്ന കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കണമെന്നാണ് ഏറ്റവും വലിയ സ്വപ്നം: സന്ദേശ് ജിങ്കാന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 21.05.2020) കളിക്കുന്ന കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കണമെന്നാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് സന്ദേശ് ജിങ്കാന്‍. ഫിഫ ഡോട്ട് കോമിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതെല്ലാം ലോകകപ്പ് യോഗ്യത നേടുന്നതിലേക്കുള്ള ചവിട്ടുപടിയായാണ് കാണുന്നത്.

ഏഷ്യന്‍ കപ്പിലെ പ്രകടനവും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെ പുറത്തെടുത്ത പ്രകടനവും ഇന്ത്യന്‍ ടീം എത്രമാത്രം മെച്ചപ്പെട്ടു എന്നതിന്റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ കൗമാരപ്രായത്തില്‍ ദേശീയ ടീം ക്യാംപില്‍ നിന്ന് പുറത്തായപ്പോള്‍ ഇനി ദേശീയ ടീമിലെത്തുന്നതുവരെ ദേശീയ ഗാനം ആലപിക്കില്ലെന്ന് താന്‍ പ്രതിജ്ഞയെടുത്തിരുന്നു. 2015 മാര്‍ച്ച് 12ന് ഞാന്‍ ദേശീയ ടീമില്‍ അരങ്ങേറിയ അന്നാണ് താന്‍ വീണ്ടും ദേശീയ ഗാനം ആലപിക്കുന്നതെന്നും അത്രയും ഉച്ചത്തില്‍ മുമ്പൊരിക്കലും താന്‍ ദേശീയ ഗാനം ആലപിച്ചിട്ടില്ലെന്നും ജിങ്കാന്‍ പറഞ്ഞു.

കളിക്കുന്ന കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കണമെന്നാണ് ഏറ്റവും വലിയ സ്വപ്നം: സന്ദേശ് ജിങ്കാന്‍

ആ തീയതി ഇപ്പോഴും തന്റെ കൈയില്‍ പച്ചകുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണേ എന്നുമാണ് ദേശീയ ടീമിലേക്ക് വിളി വരുമ്പോള്‍ ഇപ്പോഴും താന്‍ പ്രാര്‍ത്ഥിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Keywords:  Mumbai, News, National, Sports, World Cup, sandesh Jhingan, National Anthem, Will help India reach World Cup through coaching if not as a player: Jhingan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia