കരുത്ത് തെളിയിച്ച് യുവനിര: കോഹ്ലിയും കൂട്ടരും പരമ്പര തൂത്തുവാരി
Nov 16, 2014, 20:31 IST
റാഞ്ചി: (www.kvartha.com 16.11.2014) ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര തൂത്തുവാരി. അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ നാല് മത്സരങ്ങളില്‍ അനയാസ വിജയം നേടിയാണ് ആതിഥേയരായ ഇന്ത്യ പരമ്പര കൈപിടിയിലൊതുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 287 റണ്‍സെന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലിട്ടത്. എയ്ഞ്ചലോ മാത്യൂസിന്റെ (139 നോട്ടൗട്ട്) ഇന്നിംഗ്‌സാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ പതറി. സ്‌കോര്‍ 14 ല്‍ എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് രണ്ട് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ രണ്ടാം ഇരട്ട സെഞ്ച്വറി കുറിച്ച് റെക്കോര്‍ഡിട്ട രോഹിത് ശര്‍മ (ഒമ്പത്), അജിങ്ക്യ രഹാനെ (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ കോഹ്ലി (139 നോട്ടൗട്ട്) - റായിഡു (59) സഖ്യം 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റായിഡു റണ്ണൗട്ടായതോടെ കളിയുടെ ഗതിമാറി. പിന്നീട് വന്ന റോബിന്‍ ഉത്തപ്പ (19) യ്ക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല.
ജാദവ് 20 ഉം ബിന്നി 12 ഉം അശ്വിന്‍ റണ്‍സൊന്നുമെടുക്കാതെയും പുറത്തായി. 231 റണ്‍സിന് എഴ് എന്ന നിലയിലായിരുന്ന സമയത്താണ് കോഹ്ലിക്ക് കൂട്ടായി അക്ഷര്‍ പട്ടേല്‍ (17 നോട്ടൗട്ട്) എത്തിയത്. അവസാനം എട്ട് പന്തുകള്‍ ബാക്കിനിര്‍ത്തി കോഹ്ലി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി മൂന്നും അക്ഷര്‍ പട്ടേല്‍, അശ്വിന്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ലങ്കയ്ക്ക് വേണ്ടി മെന്‍ഡിസ് നാല് വിക്കറ്റുകളെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Cricket, Sports, Virat Kohli, Sri Lanka, Virat Kohli's Unbeaten 139 Helps India Defeat Sri Lanka and Complete 5-0 Rout.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.