കോലി സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കുമെന്ന് മൈക് ഹസി

 


ADVERTISEMENT

മെല്‍ബണ്‍: (www.kvartha.com 22.05.2016) ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ വിരാട് കോലി മറികടക്കുമെന്ന് ഓസ്‌ട്രേലിയന്‍ താരം മൈക് ഹസ്സി. കോലിയുടെ സമീപകാല പ്രകടനമാണ് ഹസിയുടെ പ്രതികരണത്തിന് കാരണം.

ദീര്‍ഘകാലം കളിച്ചുവെന്നതാണ് സച്ചിന്റെ പ്രത്യേക. നിരവധി റെക്കോര്‍ഡുകളും സച്ചിന്റെ പേരിനൊപ്പമായി. കോലി ഇപ്പോള്‍ ഇതേ പാതയിലൂടെയാണ് നീങ്ങുന്നത്. രാജ്യാന്തര തലത്തിലും ഐ പി എല്ലിലും കോലി റണ്‍ പ്രവഹിക്കുകയാണ്ഹസി പറഞ്ഞു.

കോലിയുടെ ബാറ്റിംഗ് കണ്ടിരിക്കുന്നത് തന്നെ അനുഭവമാണ്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവിലിയേഴ്‌സും ഓസീസിന്റെ സ്റ്റീവ് സ്മിത്തുമാണ് കോലിയുടെ എതിരാളികളെന്നും ഹസി. ഇതേസമയം, സച്ചിനുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് കോലി ആവര്‍ത്തിച്ചു.

കോലി സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കുമെന്ന് മൈക് ഹസി

SUMMARY: Amazed by Virat Kohli's recent performances, former Australian batting mainstay Michael Hussey feels the stylish cricketer is well on his way to equal or exceed the accomplishments of the iconic Sachin Tendulkar.

Keywords: Virat Kohli, Michael Hussey
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia