ADVERTISEMENT
മുംബൈ: (www.kvartha.com 09.06.2016) ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനാവാൻ വെങ്കടേഷ് പ്രസാദും അപേക്ഷ നൽകി. നിലവിൽ ബിസിസിഐയുടെ ജൂനിയർ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനാണ് പ്രസാദ്. ഇന്ത്യൻ ബൗളറായിരുന്ന പ്രസാദ് ടീം ഇന്ത്യയുടെ ബൗളിംഗ് കോച്ചുമായിരുന്നു.
2007 ൽ ഇന്ത്യ ട്വൻറി 20 ലോകകപ്പ് നേടുമ്പോൾ പ്രസാദ് ബൗളിംഗ് കോച്ചായിരുന്നു. 2008ൽ ഗാരി കേഴ്സറ്റൻ ചുമതല ഏറ്റെടുത്തതോടെയാണ് പ്രസാദിൻറെ പണി പോയത്. കേഴ്സ്റ്റൻ എറിക് സിമൺസിനെയാണ് ബൗളിംഗ് കോച്ചാക്കിയത്.

മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ ബൗളിംഗ് കോച്ചായി ടീമിൽ തിരിച്ചെത്തുകയാണ് പ്രസാദിൻറെ ലക്ഷ്യമെന്നാണ് സൂചന. ഇതിനാണ് അപേക്ഷ നൽകിയത്. ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻറെയും ചെന്നൈ സൂപ്പർ കിംഗ്സിൻറെയും ബൗളിംഗ് കോച്ചായിരുന്നു.
മുൻ ടീം ഡയറക്ടർ രവി ശാസ്ത്രി, മുഖ്യ സെലക്ടർ സന്ദീപ് പാട്ടീൽ തുടങ്ങിയവരും അപേക്ഷ നൽകിയിട്ടുണ്ട്. ഹിന്ദി അറിയുന്ന കോച്ച് വേണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നതിനാൽ വിദേശികളെ പരിഗണിക്കില്ലെന്ന് ഉറപ്പാണ്.
SUMMARY: Former seam bowler Venkatesh Prasad has also thrown his hat into the ring by applying for the high profile head coach's job with the Indian cricket team.
Keywords: Former team bowler, Venkatesh Prasad, Thrown, Hat, Ring, Applying, High profile, Coach, Job, Indian cricket team, Mumbai, Cricket, Sports.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.