Players' Food | സംസ്ഥാന തല കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കുള്ള പാകം ചെയ്ത ഭക്ഷണങ്ങള്‍ സൂക്ഷിച്ചത് ടോയ്ലറ്റില്‍; യുപിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായി
Sep 18, 2022, 19:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മീററ്റ്: (www.kvartha.com) ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ താരങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടത്തെ ടോയ്ലറ്റില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ടോയ്ലറ്റിന്റെ തറയില്‍ വെച്ചിരിക്കുന്ന ഭക്ഷണ സാധങ്ങള്‍ അടങ്ങിയ പാത്രത്തിന്റെ ചിത്രങ്ങള്‍ ശനിയാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശ് കബഡി അസോസിയേഷന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സിന്റെ കീഴിലുള്ള സഹാറന്‍പൂരിന് സംസ്ഥാനതല സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഡോ. ഭീംറാവു അംബേദ്കര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 17 ഡിവിഷനുകളില്‍ നിന്നും ഒരു സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്നുമുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയാണ് മത്സരം ആരംഭിച്ചത്. കളിക്കാര്‍ക്കുള്ള താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നീന്തല്‍ക്കുളത്തിന് സമീപമുള്ള പരമ്പരാഗത ഇഷ്ടിക അടുപ്പില്‍ വലിയ പാത്രങ്ങളിലാണ് അരിയും പരിപ്പും സാമ്പാറും ഉള്‍പെടെയുള്ള ഭക്ഷണം പാകം ചെയ്യുന്നതെന്നും പാകം ചെയ്ത ചോറ് അടക്കം വലിയ പാത്രത്തില്‍ ടോയ്ലറ്റ് തറയില്‍ വെച്ചതായും താരങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്തു. കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇരുന്നൂറോളം കളിക്കാര്‍ക്കുള്ള ഭക്ഷണമാണ് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി ആരോപണം ഉയര്‍ന്നത്.അതേസമയം സഹാറന്‍പൂരിലെ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേന ആരോപണങ്ങള്‍ നിരസിക്കുകയും അവ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇവിടെ ടൂര്‍ണമെന്റില്‍ കളിക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം നല്ല നിലവാരമുള്ളതാണെന്ന് സക്സേന പറഞ്ഞു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Uttar Pradesh, Food, Sports, Kabaddi, Rice, Toilet, Saharanpur Kabbadi Tournament, Kabbadi Tournament, Players' Food, Uttar Pradesh: Cooked rice plate kept on toilet floor, served to players in Saharanpur Kabbadi tournament.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.