Follow KVARTHA on Google news Follow Us!
ad

iPhone 14 | നിങ്ങളുടെ പഴയ ഐഫോൺ നൽകി 14 സ്വന്തമാക്കാം; എക്‌സ്‌ചേൻജ് ഓഫര്‍ പ്രഖ്യാപിച്ച് ആപിൾ; ഇൻഡ്യയെക്കാൾ കുറഞ്ഞ വിലയിൽ ഇവിടങ്ങളിൽ നിന്ന് വാങ്ങാം

In which countries iPhone 14 is cheapest?#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ഐഫോൺ 14 സീരീസും ആപിൾ വാച് സീരീസ് എട്ടും സെപ്റ്റംബർ ഏഴിനാണ് ആപിൾ ലോകമെമ്പാടും അവതരിപ്പിച്ചത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് പുറത്തിറങ്ങിയത്. വിവിധ രാജ്യങ്ങളിൽ ഈ മോഡലുകൾക്കെല്ലാം വ്യത്യസ്ത വിലയാണ്. കൂടാതെ ആപിള്‍ ഇൻഡ്യ സ്റ്റോര്‍ വഴി ഐഫോണ്‍ 14 സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 6 എസ്, 7 സീരീസ്, 8 സീരീസ് തുടങ്ങി പഴയ ഫോണുകള്‍ എല്ലാം എക്‌സ്‌ചേഞ്ചു ചെയ്യാം. ഫോണിന്റെ സ്‌റ്റോറേജ്, അവസ്ഥ എന്നിവ കൂടി പരിഗണിച്ചായിരിക്കും വില.
  
New Delhi, India, News, Top-Headlines, Technology, Mobile Phone, Smart Phone, Exchange Rate, Cash, USA, Price, In which countries iPhone 14 is cheapest?.

യുഎസിൽ പുറത്തിറക്കിയ ഐഫോൺ 14 സീരീസ് മോഡലുകൾക്ക് സിം സ്ലോട് ഇല്ല. ഇതിനർഥം, യുഎസിൽ നിന്ന് വാങ്ങിയാൽ ഉപയോക്താക്കൾക്ക് ഇ-സിം പ്രവർത്തിപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടെന്നാണ്. ഐഫോൺ 14 സീരീസിന്‍റെ വില അമേരികയിയേക്കാള്‍ കൂടുതലാണ് ഇൻഡ്യയിൽ.യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളിൽ ഐഫോണ്‍ 14 വില ഇൻഡ്യയിലേതിനേക്കാൾ കുറവാണ്. നിങ്ങൾ ഐഫോൺ 14 വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ അതിന്റെ വിലകൾ പരിശോധിക്കുകയും താരതമ്യം ചെയ്യുകയും കുറഞ്ഞ വിലയുള്ളത് വാങ്ങുകയും ചെയ്യാം.


ഇൻഡ്യയിലെ വില

ഐഫോൺ 14 ന്റെ പ്രാരംഭ വില 79,900 രൂപയാണ്. ഐഫോൺ 14 പ്ലസിന്റെ പ്രാരംഭ വില 89,990 രൂപയാണെങ്കിൽ, ഐഫോൺ 14 പ്രോ 1,29,900 രൂപയ്ക്ക് വാങ്ങാം. ഇതുകൂടാതെ ഐഫോൺ 14 പ്രോ മാക്‌സ് 1,39,900 രൂപയ്ക്ക് ലഭ്യമാണ്.


യുഎഇയിലെ വില

ദുബൈയിൽ ഐഫോൺ 14 ന്റെ പ്രാരംഭ വില 3,399 ദിർഹം ആണ്, അതായത് ഇൻഡ്യൻ കറൻസിയിൽ ഏകദേശം 73,818.38 രൂപ. ഐഫോൺ 14 പ്ലസിന്റെ പ്രാരംഭ വില 3,799 ദിർഹം ആണ്, ഏകദേശം 82,505.45 രൂപ, ഐഫോൺ 14 പ്രോ 4,299 ദിർഹത്തിന്, അതായത് ഏകദേശം 93,364.28 രൂപയ്ക്ക് വാങ്ങാം. ഇതുകൂടാതെ, ഐഫോൺ 14 പ്രോ മാക്‌സ് 4,699 ദിർഹത്തിന്, അതായത് 1,02,051.35 രൂപയ്ക്ക് ലഭ്യമാണ്.


യുഎസിലെ വില

യുഎസിൽ ഐഫോൺ 14 ന്റെ വില 799 ഡോളർ ആണ്, അതായത് 63,710 രൂപ. നിങ്ങൾക്ക് 899 ഡോളറിന്, അതായത് 63,710.14 രൂപയ്ക്ക് ഐഫോൺ 14 പ്ലസ് വാങ്ങാം. 14 പ്രോ 999 ഡോളർ, അതായത് 79,657.61 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 14 പ്രോ മാക്‌സിന്റെ പ്രാരംഭ വില 1,099 ഡോളർ ആണ്, അതായത് 87,631.35 രൂപ.


മറ്റുരാജ്യങ്ങളിലെ വിലകൾ

* കാനഡ - 1099 ഡോളർ മുതൽ 1519 ഡോളർ വരെ (ഏകദേശം 65,000 മുതൽ 91,000 രൂപ വരെ)
* യുകെ - 849 യൂറോ മുതൽ 1179 യൂറോ വരെ (ഏകദേശം 67,000 മുതൽ 93,000 രൂപ വരെ)


എന്തുകൊണ്ടാണ് ഇൻഡ്യയിൽ വില കൂടുതൽ?

ജിഎസ്ടിയും ഇറക്കുമതി തീരുവയും കാരണമാണ് ഇൻഡ്യയിൽ മറ്റ്‌ രാജ്യങ്ങളെക്കാൾ ഉയർന്ന വില.


ഐഫോൺ 14 യുഎസ്എയിൽ നിന്ന് ഇൻഡ്യയിലേക്ക് കൊണ്ടുവരാമോ?

യുഎസ് പതിപ്പുള്ള ഏത് ഐഫോൺ 14 മോഡലും ഇൻഡ്യയിൽ ഉപയോഗിക്കാം. യുഎസ് നിർമിത അൺലോക് ചെയ്ത ഫോണുകളാണ് നിങ്ങൾ വാങ്ങിയിട്ടുള്ളതെന്ന് ഉറപ്പാക്കുക.


You Might Also Like: 

Post a Comment