അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് ട്രംപ്
Jun 15, 2020, 16:27 IST
ADVERTISEMENT
വാഷിംങ്ടണ്‍: (www.kvartha.com 15.06.2020) അമേരിക്കന്‍ ദേശീയ സോക്കര്‍ ടീമിന്റെ കളി ഇനി കാണില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍ഡ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ താരങ്ങള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന 2017ലെ ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ചട്ടം ഭേദഗതി ചെയ്തതിനെതിരെ ഫ്ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാറ്റ്ഗാറ്റെസിന്റെ ട്വീറ്റിനോടുള്ള പ്രതികരണമാണ് ട്രംപ് നടത്തിയത്.
അമേരിക്കയില്‍ പ്രത്യേകിച്ചും ലോകത്ത് പൊതുവെയും വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. മത്സരങ്ങള്‍ക്ക് മുമ്പ് ദേശീയ ഗാനം പാടുമ്പോള്‍ കളിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ചട്ടം കഴിഞ്ഞ ബുധനാഴ്ചയാണ് യു എസ് സോക്കര്‍ എടുത്തുകളഞ്ഞത്.
Keywords: Washington, News, World, Donald-Trump, Sports, Trump says he will stop watching soccer matches if players continue to kneel during national anthem

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.